Latest NewsNewsIndia

കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യു​ടെ മ​ക​ന്‍റെ കാറിടിച്ച് നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: കോൺഗ്രസ് എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ ഇടിച്ച കാറിടിച്ച് നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​തായി ആരോപണം. ക​ര്‍​ണാ​ട​ക​യി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ എ​ന്‍.​എ. ഹാ​രി​സി​ന്റെ മ​ക​ന്‍ മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടാ​ണ് പ​ബി​ല്‍ യു​വാ​വി​നെ മ​ര്‍​ദി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഉടൻ തന്നെ മറ്റൊരു കേസിൽ കുടുങ്ങിയിരിക്കുന്നത്. ഇയാൾ ഓ​ടി​ച്ച ആ​ഡം​ബ​ര കാ​ര്‍ ബൈ​ക്കി​നെ​യും ഒ​ട്ടോ​റി​ക്ഷ​യെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

Read also: ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് സംസ്ഥാനസര്‍ക്കാരിന്റെ പട്ടിക പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ട് ; കേന്ദ്രത്തിന് കേരളം അലര്‍ജിയോ ?

മു​ഹ​മ്മദിന്റെ കാർ ബൈ​ക്കി​നെ​യും ഓ​ട്ടോ​റി​ക്ഷ​യെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഈ ​വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇതിന് പിന്നാലെ യുവാവ് കാ​ര്‍ ഉ​പേ​ക്ഷി​ച്ച്‌ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. അതേസമയം മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടി​നെ ചോ​ദ്യം​ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ട്രാ​ഫി​ക് ജോ​യി​ന്റ് ക​മ്മീ​ഷ​ണ​ര്‍ ബി.​ആ​ര്‍. ര​വി​കാ​ന്തെ ഗൗ​ഡ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button