Latest NewsNewsIndia

ഇസ്ലാം മതപഠന കേന്ദ്രത്തെ ഭീകരവാദത്തിന്റെ ഉറവിടമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി

ന്യഡല്‍ഹി : ഇസ്ലാം മതപഠന കേന്ദ്രത്തെ ഭീകരവാദത്തിന്റെ ഉറവിടമെന്ന് വീണ്ടും വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗിരിരാജ് സിങ്. നേരത്തെ ദേവ്ബന്ദ് ഭീകരവാദത്തിന്റെ ഉറവിടമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് ഓര്‍മിപ്പിച്ചു കൊണ്ടു തന്നെയാണ് അദ്ദേഹം വീണ്ടും സംസാരിച്ചത്. ഹാഫിസ് സയീദ് ഉള്‍പ്പെടെ ലോകത്തെ ഭീകരവാദികളെല്ലാം ദേവ്ബന്ദില്‍ നിന്നു വന്നവരാണെന്നും ഉത്തര്‍പ്രദേശിലെ ദേവ്ബന്ദും ഡല്‍ഹിയിലെ ഷഹീന്‍ ബാഗുമെല്ലാം ചാവേര്‍ ഭീകരരുടെ വിളനിലമാണെന്നും ഗിരിരാജ് സിങ് ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ഷഹീന്‍ ബാഗിലെ സമരവേദിയിലുള്ളവര്‍ രാജ്യദ്രോഹികളും ദേശവിരുദ്ധരുമാണെന്നെന്നും ഷഹീന്‍ ബാഗിലെ പ്രതിഷേധം നിലവില്‍ ഒരു പ്രക്ഷോഭമല്ല. ചാവേര്‍ ഭീകരരായ ഒരു കൂട്ടം ആളുകളാണ് അവിടെയുള്ളത്. രാജ്യത്തിനെതിരെയുളള ഗൂഢാലോചനയാണ് അവിടെ നടക്കുന്നതെന്നും അവര്‍ യഥാര്‍ഥത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയല്ല, ഇന്ത്യയ്‌ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു തരത്തിലുള്ള ഖിലാഫത്ത് പ്രസ്ഥാനമാണിതെന്നും ഗിരിരാജ് സിങ് ആരോപിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button