Latest NewsKeralaNattuvarthaNews

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട : പിടിച്ചെടുത്തത് സൂക്ഷ്മ പരിശോധനയിലൂടെ

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അതിവിദഗ്ദ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. വേദന സംഹാരിയായ ബാമുകളുടെ അടപ്പിനുള്ളിലും, ചുരിദാറിനുള്ളിലും അതിവിദഗ്ദ്ധമായി ഒളിപ്പിച്ചിരുന്ന അരകിലോയോളം തൂക്കമുണ്ടായിരുന്ന സ്വർണ്ണം സൂക്ഷ്മ പരിശോധനയിലൂടെ പിടിച്ചെടുക്കുകയിരുന്നു.

Also read : ശ്രീപദ്മനാഭ ക്ഷേത്രത്തിന് സമീപത്തെ ഗോശാലയിലുള്ള പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു

വൃത്താകൃതിയിൽ പരത്തിയെടുത്താണ് ബാമുകളുടെ അടപ്പിനുള്ളിൽ ഒളിപ്പിച്ചിരുന്നതെങ്കിൽ ചുരിദാറിനുള്ളിൽ ദീർഘ ചതുരാകൃതിയിൽ നീളത്തിലായി പരത്തിയെടുത്ത സ്വർണമാണ് ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button