Latest NewsNewsFootballSports

ഛേത്രിക്കു പിന്നാലെ പോര്‍ച്ചുഗല്‍ ക്ലബില്‍ ബൂട്ടുകെട്ടാന്‍ ഒരുങ്ങി ഒരു ഇന്ത്യന്‍ യുവ താരം ; കരാര്‍ ഒപ്പുവെച്ചു

ഇന്ത്യന്‍ യുവതാരം സഞ്ജീവ് സ്റ്റാലിന്‍ ഇനി പോര്‍ച്ചുഗലില്‍ കളിക്കും. പോര്‍ച്ചുഗീസ് ക്ലബായ സി ഡി ഏവ്‌സ് ആണ് സ്റ്റാലിനുമായി കരാര്‍ ഒപ്പുവെച്ചത്. അവസാന കുറച്ചു മാസമായി ഏവ്‌സ് ക്ലബിനൊപ്പം ട്രയല്‍സില്‍ ആയിരുന്നു താരം. സ്റ്റാലിനുമായി രണ്ട് വര്‍ഷത്തെ കരാരിലാണ് ക്ലബ് ഏര്‍പ്പെട്ടിരിക്കുന്നത്. 19കാരനായ സ്റ്റാലിന്‍ തുടക്കത്തില്‍ ഏവ്‌സിന്റെ റിസേര്‍വ്‌സ് ടീമിനു വേണ്ടിയാകും കളിക്കുക. മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും പോര്‍ച്ചുഗലില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിച്ചിരുന്നു.

ചണ്ഡിഗഡ് അക്കാദമിയിലൂടെ വളര്‍ന്ന താരം ഇന്ത്യന്‍ യുവ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 17 ലോകകപ്പിലും താരം കളിച്ചിരുന്നു. അവസാന രണ്ടു സീസണുകളിലും ഇന്ത്യന്‍ ആരോസില്‍ കളിക്കുകയായിരുന്നു. സ്റ്റാലിന് താമസിയാതെ തന്നെ പോര്‍ച്ചുഗലില്‍ സീനിയര്‍ ടീമിനൊപ്പം അരങ്ങേറാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

shortlink

Post Your Comments


Back to top button