Latest NewsNewsIndia

ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്താൻ ശ്രമിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു

ഭോപ്പാല്‍: ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്താൻ ശ്രമിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. 35 കാരനായ മുഹമ്മദ് റംസാനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭാര്യ അഫ്‌സാന പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. മധ്യപ്രദേശിലെ അനുപൂര്‍ ജില്ലയിലാണ് സംഭവം.

യുവതിയെ ഭര്‍ത്താവ് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഫോണില്‍ വിളിച്ചുവെന്നും തുടര്‍ന്ന് ഫോണിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലിയെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം മുത്തലാഖിന് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

ALSO READ: കെജ്‌രിവാളിന്റെ വിജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണെന്ന് പാക് മീഡിയ പ്രചരിപ്പിക്കുമ്പോൾ ലോകം ആ സത്യം മനസ്സിലാക്കുന്നു; ആം ആദ്മി ലക്ഷ്യം വെച്ചത് കോൺഗ്രസ് മുക്ത തലസ്ഥാനം

വിവാഹം കഴിഞ്ഞതുമുതല്‍ റംസാന്‍ മോശമായാണ് തന്നോട് പെരുമാറുന്നതെന്നും മൂന്ന് വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും അഫ്‌സാന മൊഴി നല്കി. 2012 ഏപ്രിലിലാണ് അഫ്‌സാനയും റംസാനും തമ്മിലുള്ള വിവാഹം നടന്നത്. നിലവില്‍ അമ്മയുടെയും സഹോദരന്റെയും ഒപ്പമാണ് യുവതി ജീവിക്കുന്നത്. ഇവര്‍ക്ക് അഞ്ച് വയസുള്ള ഒരു മകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button