Latest NewsKeralaNewsIndia

പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചു

ന്യൂഡൽഹി: പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചു. ഡൽഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ജനങ്ങള്‍ക്ക് കനത്ത പ്രഹരം നല്‍കി പൊതുമേഖല എണ്ണ കമ്പനികളുടെ നടപടി. 14.2 കിലോയുള്ള സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലണ്ടറിന് 144.5 രൂപയാണ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ഒരു സിലിണ്ടറിന് 858.5 രൂപ നല്‍കണം. ഇത്രയും രൂപ ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നത് അപൂര്‍വമാണ്.

ഇന്ത്യന്‍ ഓയില്‍ കമ്പനികളുടെ വെബ്‌സൈറ്റില്‍ പുതിയ വില പരസ്യപ്പെടുത്തിയിട്ടുണ്ട്. ജനുവരി ഒന്നിന് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വര്‍ധന. ഓരോ മാസവും വില ഉയര്‍ന്ന അളവില്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഡൽഹി തിരഞ്ഞെടുപ്പ ഫലം വന്നതിന് തൊട്ടടുത്ത ദിവസമാണ് പുതിയ വില വര്‍ധന എന്നതും ശ്രദ്ധേയമാണ്.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്പനികള്‍ പാചക വാതക വില പുതുക്കുന്നത്. എന്നാല്‍, ഈ മാസം വില പുതുക്കിയിരുന്നില്ല.

ALSO READ: കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു; ബന്ധു പൊലീസ് പിടിയിൽ

വില കൂടിയെങ്കിലും സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് കൂടിയ വില ബാങ്ക് അക്കൗണ്ടുകളിൽ തിരികെ എത്തുമെന്നും കമ്പനികൾ അറിയിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് ഇനി മുതല്‍ അധികം തുക നൽകേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button