Latest NewsNewsInternational

ഈ നാട്ടില്‍ സ്ത്രീകള്‍ സ്വന്തമായി നായയെ വളര്‍ത്താന്‍ പാടില്ല ; വളര്‍ത്തുനായയെ ഉടമയുടെ മുന്നിലിട്ട് വെടിവെച്ച് കൊന്നു

ഹെരാത്: അഫ്ഗാനിസ്ഥാനിലെ കലാ, സാംസ്‌കാരിക, കായിക രംഗത്തെ അറിയപ്പെടുന്ന വനിതയാണ് സഹ്ബ ബരാക്‌സായി. കഴിഞ്ഞ ഏഴ് മാസമായി സബ്ഹ സ്വന്തമായി നായയെ വളര്‍ത്തുന്നു. അസെമാന്‍ എന്ന് പേരിട്ട ഹസ്‌കി വിഭാഗത്തില്‍പ്പെട്ട നായയെ അവര്‍ക്ക് അത്രക്ക് പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച ചിലര്‍ സഹ്ബയുടെ വീട്ടിലെത്തി വളര്‍ത്തുനായയെ വെടിവെച്ച് കൊലപ്പെടുത്തി. സ്ത്രീകള്‍ സ്വന്തമായി നായയെ വളര്‍ത്തരുതെന്നായിരുന്നു ആക്രമികള്‍ പറഞ്ഞ കാരണം.

സ്വന്തമായി സൈക്ലിംഗ് ക്ലബ് നടത്തുകയും ഹെരാത്തില്‍ പെണ്‍കുട്ടികള്‍ക്ക് കരാട്ടേ പരിശീലനം നല്‍കുകയും ചെയ്യുന്ന സ്ത്രീയാണ് സബ്ഹ. വളര്‍ത്തുനായയായ അസെമാന്‍ കുറച്ച് മാസങ്ങളായി കുടുംബത്തിന്റെ കൂടെയുണ്ട്. വളരെ സ്‌നേഹമുള്ളവനായിരുന്നെന്നും കുടുംബമൊത്ത് പുറത്ത് പോകുമ്പോള്‍ അവനെയും കൂടെ കൂട്ടുമെന്നും സബ്ഹ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച അസെമാനുമൊത്ത് ഞങ്ങള്‍ എല്ലാവരും പുറത്തുപോയി. എല്ലാവരും ഒരുമിച്ച് നടക്കുമ്പോള്‍ ഒരാള്‍ ഞങ്ങളെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. അയാളും സംഘവും ഓടിയെത്തി അസെമാനുനേരെ വെടിയുതിര്‍ത്തു. കരഞ്ഞ് പറഞ്ഞിട്ടും നിര്‍ത്തിയില്ല. നാല് വെടിയുണ്ടകള്‍ അവന്റെ നെഞ്ചില്‍ തുളച്ച് കയറി. രക്തത്തില്‍ കുളിച്ച് വീണ് കിടന്ന അവനെ വാരിയെടുത്തപ്പോള്‍ ഒരു പെണ്ണിന് നായയെ വളര്‍ത്താനുള്ള അവകാശമില്ലെന്നാണ് അവര്‍ പറഞ്ഞതെന്ന് സബ്ഹ പറഞ്ഞു.തനിക്ക് നേരെയും ആക്രമണമുണ്ടാകുമെന്ന ഭയത്തിലാണ് സബ്ഹ ഇപ്പോള്‍ ജീവിക്കുന്നത്. രാജ്യം വിടാനും സബ്ഹ ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button