Latest NewsNewsIndia

ഇന്ത്യക്കാർക്ക് ഇപ്പോഴും പ്രിയം നോട്ട് തന്നെ, പറയുന്നത് പേടിഎം സ്ഥാപകൻ

നോട്ടു നിരോധനം നടത്തിയിട്ട് മൂന്നു വര്‍ഷമായെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും നോട്ടുതന്നെയാണ് പ്രധാന പണമിടപാട് ഉപാധിയെന്ന് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍. ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഇന്ത്യക്കാരെ മാറ്റാനുള്ള ശ്രമങ്ങള്‍ പൂർണമായും വിജയം കണ്ടിട്ടില്ല.

ക്യാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥ ഇന്ത്യയില്‍ സാധ്യമല്ല, പെട്ടെന്ന് നടക്കുകയുമില്ല. എന്നാല്‍, നോട്ടു കുറഞ്ഞ ഒരു ഇക്കോണമി ഭാവിയില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ടിന്റെ എണ്ണം കുറയ്ക്കുക എന്നതാണ് ഏക പരിഹാരമാര്‍ഗ്ഗം. അല്ലാതെ നോട്ട് ഇല്ലാതാക്കലല്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

ഡിജിറ്റല്‍ പണമടയ്ക്കല്‍ രീതികളിലേക്ക് മാറാന്‍ ഇന്ത്യയ്ക്ക് 5-10 വര്‍ഷമെടുത്തേക്കുമെന്നും 2016ലെ നോട്ട് നിരോധനം ഇ-പെയ്‌മെന്റ് വ്യവസായത്തിന് കരുത്തു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. നിരോധിക്കപ്പെട്ട കാശെല്ലാം തന്നെ തിരച്ചെത്തി എന്നതു മാത്രമല്ല, നോട്ടിനാണ് ഇപ്പോഴും ഇടപാടുകളില്‍ പ്രാധാന്യം. നോട്ട് ഉപയോഗിക്കുക എന്നതാണ് പലര്‍ക്കും സൗകര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button