Latest NewsKeralaNews

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന് പുതിയ വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ

കരിപ്പൂർ : കോ​ഴി​ക്കോ​ട്(കരിപ്പൂർ) വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന് പുതിയ വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ. മാ​ര്‍​ച്ച്‌ 20 മു​തൽ ന്യൂ ഡൽഹിയിലേക്കും, റി​യാ​ദി​ലേ​ക്കുമാണ് ഇ​ന്‍​ഡി​ഗോ പു​തി​യ സ​ര്‍വീസുകൾ ആരംഭിക്കുക. ചൊ​വ്വാ​ഴ്ച ഒ​ഴി​കെ​യു​ള​ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7.30ന് ​ക​രി​പ്പൂ​രി​ല്‍ നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം 10.30ന് ​റി​യാ​ദി​ലെ​ത്തിയ ശേഷം, 11.30 ന് ​മ​ട​ങ്ങി രാ​ത്രി 7.10ന് ​ക​രി​പ്പൂ​രി​ല്‍ തി​രി​ച്ചെ​ത്തും.

Also read : തമിഴ്നാട്ടിൽ നിന്നും ഗൾഫ് നഗരത്തിലേക്ക് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്

രാ​ത്രി 8.25 ന്​ ​ക​രി​പ്പൂ​രി​ല്‍ നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം 11.25നു ഡ​ല്‍​ഹി​യി​ലെത്തും. ശേഷം 11.55ന്​ ​മ​ട​ങ്ങി പു​ല​ര്‍​ച്ച 3.05ന്​ ​ക​രി​പ്പൂ​രി​ലെ​ത്തും വിധമുള്ള പ്ര​തി​ദി​ന സ​ര്‍​വി​സാ​ണി​ത്​. എ​യ​ര്‍ ഇ​ന്ത്യ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ഡ​ല്‍​ഹി സ​ര്‍​വി​സ് ന​ട​ത്തു​ന്ന​ത്. ആ​ഴ്ച​യി​ല്‍ അ​ഞ്ച്​ ദി​വ​സം ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി​യുള്ളതാണ് ഈ സർവീസ്. നേ​ര​ത്തെ ക​രി​പ്പൂ​രി​ല്‍ നി​ന്ന്​ ഇ​ന്‍​ഡി​ഗോ​ക്ക് ഡ​ല്‍​ഹി സ​ര്‍​വി​സ് അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും തുടങ്ങിയിരുന്നില്ല. അതേസമയം ഇ​ന്‍​ഡി​ഗോ​യു​ടെ ദ​മ്മാം സ​ര്‍​വി​സ് മാ​ര്‍​ച്ച്‌ പ​ത്ത് മു​ത​ലും ജി​ദ്ദ സ​ര്‍​വി​സ് 29നും പ്രഖ്യാപിച്ചിട്ടുണ്ട്. . പ്ര​തി​ദി​ന സ​ര്‍​വി​സു​ക​ളാ​ണി​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button