Latest NewsIndiaNews

കേജ്‌രിവാളിനെ മുന്നിൽ നിർത്തി തന്ത്രങ്ങൾ മെനഞ്ഞത് മറ്റൊരാൾ; ആം ആദ്‌മി പാർട്ടിയുടെ ബുദ്ധികേന്ദ്രമായ ആ വ്യക്തിയെ പുകഴ്ത്തി എതിർകക്ഷികളും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിനായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനൊപ്പം പ്രവര്‍ത്തിച്ചത് മറ്റൊരാൾ. മനീഷ് സിസോദിയ ആണ് ആ ബുദ്ധികേന്ദ്രം. അദ്ദേഹത്തിന്റെ ബുദ്ധിയിലുദിച്ച വിദ്യാഭ്യാസ നവീകരണമാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിനുപിന്നിലെ പ്രധാന ഘടകമെന്ന് എതിരാളികള്‍ പോലും വ്യക്തമാക്കുന്നുണ്ട്. ആം ആദ്‌മി പാർട്ടിയുടെ ശക്തിയായ ചെറുപ്പക്കാരെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിച്ചത് മനീഷായിരുന്നു. കൂടെയുള്ള ടീമിന്റെ സഹായത്തോടെ സൈബര്‍ തന്ത്രങ്ങളിലൂടെയാണ് ഇത് സാദ്ധ്യമാക്കിയത്.

Read also: “ഇന്ത്യയുടെ ആദ്യ മന്ത്രിസഭയില്‍ പട്ടേലെന്ന ശക്തനായ വ്യക്തിത്വം ഒരു കാരണവശാലും മന്ത്രിയായി ഉണ്ടാവരുതെന്ന ആഗ്രഹമായിരുന്നു നെഹ്രുവിന്റേത്”- വി.പി.മേനോന്‍ ജീവചരിത്രം വീണ്ടും ചർച്ചയാവുന്നു

ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ സവര്‍ണരാണ് മനീഷ് പ്രതിനിധീകരിക്കുന്ന പ​ട്പ​ട്ഗ​ഞ്ച് ​മ​ണ്ഡ​ല​ത്തി​ലെ ഭൂരിപക്ഷവും. ഇത് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ് പൗരത്വ നിയമത്തിനെ മനീഷ് വിമർശിച്ചത്. ഷ​ഹീ​ന്‍​ബാ​ഗി​ലെ​ ​സ​മ​ര​ക്കാ​ര്‍​ക്കൊ​പ്പവും അദ്ദേഹം നിലകൊണ്ടിരുന്നു. കേജ്‌രിവാളിനൊപ്പം നിന്നവര്‍ പലപലകാരണങ്ങളാല്‍ മറ്റ്‌ പാർട്ടികളിലേക്ക് പോയെങ്കിലും ശക്തമായി ഉറച്ചുനിന്നത് മനീഷ് മാത്രമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button