KeralaLatest NewsNews

ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രക്തക്കറ : രക്തക്കറ മനുഷ്യന്റേതെന്ന് സ്ഥിരീകരണം : കടവിലും കോടതി റോഡിലും മുഴുവനും രക്തം : പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വീടുകളുടെ ചുമരിലും റോഡിലും രക്തക്കറ കണ്ടെത്തിയതില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മനുഷ്യ രകതമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. തുടര്‍ന്ന് രക്തം പുരണ്ട പേപ്പറുകളും തുണികളുമാണ് കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര കോടതിക്ക് സമീപത്തെ കന്നിപ്പുറം കടവിനടുത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് രക്തക്കറ കണ്ടത്. രാവിലെ റോഡിലെ രക്ത തുള്ളികളാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടവിന് സമീപത്തും വീടുകളുടെ ചുമരിലും രക്തക്കറ കണ്ടെത്തി. പിന്നാലെ രക്തം പുരണ്ട പേപ്പറുകളും തോര്‍ത്തുകളും കിട്ടി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. കടവിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കവര്‍ച്ചാസംഘമാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് രക്തസാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button