Latest NewsIndiaNews

നിർഭയ കേസ് വീണ്ടും മാറ്റിവെച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് വീണ്ടും തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. കേസ് പഠിക്കാന്‍ സമയം വേണമെന്ന് പ്രതി പവന്‍ ഗുപ്തയുടെ പുതിയ അഭിഭാഷകന്‍ വ്യക്തമാക്കിയതിനാലാണിത്. അതേസമയം പ്രതി വിനയ് ശര്‍മ്മയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ പുറപ്പെടുവിക്കും. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം.

Read also: 5 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ 71 കാരി പിടിയില്‍

ഫെബ്രുവരി 1നാണ് വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. അതിനിടെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ നിര്‍ഭയയുടെ രക്ഷിതാക്കള്‍ കോടതി വളപ്പില്‍ പ്രതിഷേധിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close