Latest NewsNewsInternational

അനധികൃത കുടിയേറ്റത്തിന് ഒത്താശ ചെയ്ത രാഷ്ട്രീയ നേതാവിനെതിരെ കേസ്; നടപടികൾ കടുപ്പിച്ച് സർക്കാർ

മിലാന്‍: അനധികൃത കുടിയേറ്റത്തിന് ഒത്താശ ചെയ്ത ഇറ്റലിയുടെ മുന്‍ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ മാറ്റായോ സാല്‍വീനിക്കെതിരെ കേസെടുത്തു. ഭരണകൂടം ശക്തമായ നടപടികൾ തുടങ്ങി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസമാണ് കേസ്സിനാസ്പദമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.

കുടിയേറ്റക്കാരെ ഒരു ബോട്ടില്‍ സിസിലി എന്ന ദ്വീപിന് സമീപം രഹസ്യമായി താമസിപ്പിക്കുകയായിരുന്നു. അനധികൃതമായി കുടിയേറാനായി 116 പേരാണ് ഒരു ബോട്ടില്‍ തയ്യാറായി നിന്നത്. ഇറ്റാലിയന്‍ പാര്‍ലമെന്റിലെ ഭൂരിഭാഗം അംഗങ്ങളും സാല്‍വീനിക്കെതിരെ നടപടി എടുക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ALSO READ: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ഇ​ന്ത്യ​യി​ല്‍ താ​മ​സി​ച്ച നിരവധി ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്‍​മാ​ര്‍ അ​റ​സ്റ്റി​ല്‍; നിർണായക വിവരങ്ങൾ പുറത്തു വിട്ട് തീ​വ്ര​വാ​ദ വി​രു​ദ്ധ സെ​ല്‍

അതേസമയം, സഭയുടെ ചോദ്യം ചെയ്യലിനപ്പുറം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സാല്‍വീനി. എന്റെ പ്രവൃത്തിയെ ലോകത്തോട് പറയണം. താനത് ചെയ്തതുമൂലം ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് രക്ഷിക്കപ്പെട്ടതെന്നും സാല്‍വീനി സൂചിപ്പിച്ചു. എന്നാല്‍ താന്‍ ചെയ്തത് മാനുഷികമായ കാര്യമാണെന്നും അതില്‍ ബഹളംവക്കാനില്ലെന്നും ചെയ്ത പ്രവൃത്തിയില്‍ അഭിമാനിക്കുന്നുവെന്നുമാണ് സാല്‍വീനിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button