KeralaLatest NewsNews

‘ഉണ്ട എവിടെ മാമാ? പോലീസിലെ കള്ളന്മാരെ ആദ്യം പിടിക്ക്’ പൊലീസിനെയും വെറുതെ വിടില്ല, കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല തുടങ്ങി

ഫേസ്ബുക്കിൽ പത്തു ലക്ഷത്തിലധികം ഫോളേവേഴ്സുള്ള ജനകീയ പേജാണ് കേരള പൊലീസിന്‍റേത്. പല പോസ്റ്റുകൾക്കും പതിനായിരക്കണക്കിന് ലൈക്കും കിട്ടാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വന്ന സിഎജി റിപ്പോർട്ട് കേരള പൊലീസിനെ ആകെ പിടിച്ചു കുലക്കിയിട്ടുണ്ട്. ഡിജിപി മുതൽ സാധാ പൊലീസുകാർ പോലും സംശയത്തിന്‍റെ നിഴലിലാണ്.

കോടികളുടെ അഴിമതിയും വെടിയുണ്ട നഷ്ടപ്പെട്ടതടക്കം നിരവധി കണ്ടെത്തലുകളാണ് സിഎജി റിപ്പോർട്ടിലുള്ളത്. ഇതോടെയാണ് പൊലീസിന്‍റെ പേജിൽ കമന്‍റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഉണ്ട എവിടെ മാമാ എന്ന രീതിയിലുള്ള ഹാഷ് ടാഗുകളും പ്രചരിക്കുന്നുണ്ട്. വിവാദത്തിന് ശേഷം പുതിയ പോസ്റ്റുകളൊന്നും പേജിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് പഴയ പോസ്റ്റുകൾക്ക് താഴെയാണ് കമന്‍റുകൾ.

ഉണ്ടയും തോക്കും ഒക്കേ പോയല്ലേ…? ആക്ഷൻ ഹീറോ ബിജു സിനിമയിലെ  മേജർ രവി സാർ പറഞ്ഞത് ഓർമ വന്നു. ”സ്വന്തം സ്റ്റേഷന്റെ സ്വത്ത് സൂക്ഷിക്കാൻ കഴിയാത്ത നിങ്ങളാണോ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നത് ?”   ഇതാണ് ഒരാളുടെ കമന്‍റ്. ഇത്തരത്തിൽ ആഭ്യന്തര മന്ത്രി പിണറായി വിജയനെയും പൊലീസിനെയും പരഹസിച്ചു കൊണ്ടുള്ളതാണ് കമന്‍റുകളിൽ കൂടുതലും.

shortlink

Related Articles

Post Your Comments

Related Articles


Back to top button