CinemaLatest NewsKeralaNews

പ്രളയത്തിന്റെ പേരു പറഞ്ഞ് ആഷിക് അബുവും റിമ കല്ലിങ്കലും നാട്ടുകാരുടെ പണം പിരിച്ച് പുട്ടടിച്ചതിന്റെ രേഖ ഇതാ; വൻ തുക ശേഖരിച്ചിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചില്ല; തെളിവ് പുറത്ത് വിട്ട് സന്ദീപ് വാര്യർ

പ്രളയ ദുരിതാശ്വാസത്തിന്റെ പേരു പറഞ്ഞ് സംവിധായകൻ ആഷിക് അബുവും ഭാര്യയും, നടിയുമായ റിമ കല്ലിങ്കലും വൻ തുക പിരിച്ചെടുത്തിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചില്ലെന്ന് തെളിവ് സഹിതം രേഖകൾ പുറത്ത് വിട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ. പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എന്നു പറഞ്ഞു നടത്തിയ പരിപാടിയിൽ നിന്ന് വൻ തുകയാണ് ഇവർ പിരിച്ചെടുത്തത്.

സന്ദീപ് വാര്യറിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:

പോസ്റ്റ് 1:

ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജിൽ മത്തി പൊരിച്ചെടുത്തിട്ടുണ്ട്. ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും ചേർന്ന് പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എന്നു പറഞ്ഞു നടത്തിയ പരിപാടിയിൽ നിന്ന് വൻ തുക ശേഖരിച്ചിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചില്ല. തെളിവ് സഹിതം പൊളിച്ചടുക്കിയിട്ടുണ്ട് .

പോസ്റ്റ് 2:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പേരിൽ നാട്ടുകാരുടെ പണം പിരിച്ച് ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും പണം പുട്ടടിച്ചതിന്റെ രേഖ ഇതാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button