Latest NewsNewsBahrainGulf

മനുഷ്യക്കടത്ത് 8 പേർ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ

മനാമ : മനുഷ്യക്കടത്തുമായി ബന്ധപെട്ടു 8 പേർ ബഹ്‌റൈനിൽ അറസ്റ്റിൽ. 3 സ്വദേശികൾ ഉൾപ്പെടെ 8 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 21 വിദേശി വനിതകളെ ബഹ്‌റൈനിൽ എത്തിച്ച് അനാശാസ്യ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ഇവരിൽ സ്ത്രീകളും ഉൾപ്പെടുന്നു. ഇരകളിൽ ഒരാളുടെ വെളിപ്പെടുത്തൽ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button