Kerala

മീൻപിടുത്ത യാനങ്ങളുടെ ലൈസൻസ് പരിശോധന കർശനമാക്കി

നാടിന്റെ സുരക്ഷയെ മുൻനിർത്തി സമുദ്ര നിയന്ത്രണ നിയമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി യാനങ്ങളുടെ ലൈസൻസ് പരിശോധന കർശനമാക്കി. ലൈസൻസ്, കളർകോട് എന്നിവയില്ലാതെ കടലിലിറങ്ങുന്ന മത്സ്യബന്ധന യാനങ്ങൾക്ക് ഇനി നിയമനടപടി നേരിടേണ്ടി വരും. മത്സ്യതൊഴിലാളികൾ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടാതിയിരിക്കാൻ മുനക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിൽ ബോധവത്കരണ ക്ലാസ് നടത്തി. കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെയും നെറ്റ് ഫിഷ് മറയിൻ പ്രോഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ)യുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കടൽ സുരക്ഷ, കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ 1980 എന്നിവയെക്കുറിച്ചു നെറ്റ് ഫിഷ് എം.പി.ഇ.ഡി.എ സംസ്ഥാന കോഓർഡിനേറ്റർ എൻ. കെ. സന്തോഷ് മത്സ്യതൊഴിലാളികൾക്ക് ക്ലാസ്സെടുത്തു. ബോധവത്കരണ ക്ലാസ്സിനൊപ്പം മത്സ്യബന്ധന യാനങ്ങളുടെ അദാലത്തും മുനക്കക്കടവിൽ സംഘടിപ്പിച്ചു. 75 മത്സ്യതൊഴിലാളികൾ പങ്കെടുത്തു. അദാലത്തിന്റെ ഭാഗമായി തൊഴിലിടങ്ങളിൽ ചെന്ന് ലൈസൻസ് ഫീ, രജിസ്ട്രേഷൻ ഫീ, യാനങ്ങളുടെ ഇൻഷുറൻസ് എന്നിവ അടയ്ക്കാനുള്ള സൗകര്യം എന്നിവ ചെയ്ത് കൊടുത്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർകുഞ്ഞി അദാലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഷ്‌ക്കർ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി. ടി. ജയന്തി, എ എസ് ഐ നന്ദൻ, മത്സ്യഭവൻ ഓഫീസർ സന്തോഷ് മറ്റ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button