Latest NewsKeralaNews

സിഎജി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ; ഓരോ സ്ഥാപനങ്ങള്‍ക്കും അവരവരുടെ ചുമതലയുണ്ട്

കൊച്ചി: കേരളാ പൊലീസിന്റെ സിആര്‍എസ് ക്യാംപില്‍ നിന്ന് വെടിയുണ്ടകളും ആയുധങ്ങളും കാണാതായെന്ന സിഎജി കണ്ടെത്തലിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ വിഷയത്തില്‍ തിരക്കിട്ട് ഒരു പ്രതികരണം നടത്തേണ്ട കാര്യം ഇപ്പോഴില്ലെന്ന് ഗവര്‍ണര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഓരോ സ്ഥാപനങ്ങള്‍ക്കും അവരവരുടെ ചുമതലയുണ്ടെന്നും അവര്‍ അവരുടെ ജോലി ചെയ്യട്ടെയെന്നും ആ പ്രവര്‍ത്തനങ്ങളെ ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡി ജി പി റിപ്പോര്‍ട്ട് നല്‍കുന്നത് സര്‍ക്കാറിനാണ്. സി എ ജി റിപ്പോര്‍ട്ട് പിഎസിയ്ക്കും പിന്നീട് നിയമസഭയിലേക്കും. അതിന് വേണ്ടി കാത്തിരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button