KeralaLatest NewsNews

സിഎജി റിപ്പോർട്ടിൽ ഉടൻ നടപടിയില്ല, സിഎജി ക്ക് കോൺഗ്രസ് പക്ഷപാതം, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ ധാരണകൾ ഇങ്ങനെ

തിരുവനന്തപുരം: പോലീസ് വകുപ്പില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്ന സിഎജി റിപ്പോര്‍ട്ട് അവഗണിക്കാന്‍ സിപിഎമ്മില്‍ ധാരണ. സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദമായ ചർച്ചയും ഉണ്ടായില്ല.സിഎജി റിപ്പോര്‍ട്ട് സാധാരണ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകട്ടെയെന്നും, സര്‍ക്കാരിന്റെ തലവനെന്ന നിലയില്‍ പ്രശ്‌നങ്ങളെ മുഖ്യമന്ത്രി  നേരിടുമെന്നും, പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് സിപിഎം നിലപാട്.

റിപ്പോര്‍ട്ട് പ്രസക്ത ഭാഗങ്ങള്‍ യുഡിഎഫിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. സിഎജിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയപക്ഷപാതമുണ്ടെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ബുള്ളറ്റ് പ്രൂഫ് കാറു വാങ്ങിയത് ഒഴികെയുള്ള പ്രശ്‌നങ്ങളൊന്നും എല്‍ഡിഎഫിന്റെ കാലത്തേതല്ല. വെടിയുണ്ട കാണാതായത് 2013 മുതലുള്ള കാലത്താണ്. അതുകൊണ്ട് പ്രതിക്കൂട്ടിൽ നിൽക്കുന്നത് മുൻ സർക്കാരും ടി പി സെൻകുമാറുമാണെന്നും സിപിഎം വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button