KeralaLatest NewsNews

ത​രി​ശു​നി​ലം കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​നി​ടെ ട്രാ​ക്ട​ർ ത​ല കീ​ഴാ​യി മ​റി​ഞ്ഞു : ര​ണ്ടു പേ​ർക്ക് ദാരുണാന്ത്യം

കോട്ടയം : ത​രി​ശു​നി​ലം കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​നി​ടെ ട്രാ​ക്ട​ർ ത​ല കീ​ഴാ​യി മ​റി​ഞ്ഞു ര​ണ്ടു പേ​ർക്ക് ദാരുണാന്ത്യം. കോ​ട്ട​യ​ത്ത് പ​ന​ച്ചി​ക്കാ​ട്, ചാ​ന്നാ​നി​ക്കാ​ട് വീ​പ്പ​ന​ടി പാ​ട​ത്തുണ്ടായ അപകടത്തിൽ . ഡ്രൈ​വ​ർ അ​യ്മ​നം പു​ത്ത​ൻ​തോ​ട് സ്വ​ദേ​ശി മോ​നി (45), സ​ഹാ​യി​യാ​യി ട്രാ​ക്ട​റി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​പ്പൂ​ക്ക​ര, നീ​ലി​മം​ഗ​ലം സ്വ​ദേ​ശി മ​ണി​ക്കു​ട്ട​ൻ (43) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് ആയിരുന്നു അപകടം.

Also read : കെഎസ്ആര്‍ടിസി ബ​സിൽ തീപിടിത്തം

ജോലി അവസാനിപ്പിച്ച് തിരിച്ച് പോകുന്നതിനിടെ പി​ൻ​ഭാ​ഗ​ത്തു ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​രു​ന്പു​ച​ക്രം പു​ൽ​ക്കൂ​ന​യി​ൽ ഉ​ട​ക്കി ട്രാ​ക്ട​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ട്രാ​ക്ട​റി​ന​ടി​യി​ൽ പെ​ട്ട് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ ഇവരെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കഴിഞ്ഞില്ല. പി​ന്നീ​ടു കു​റ​ച്ച​ക​ലെ​യാ​യി​രു​ന്ന മ​റ്റു ട്രാ​ക്ട​റു​ക​ൾ കൊ​ണ്ടു​വ​ന്നു മ​റി​ഞ്ഞു​കി​ട​ന്ന ട്രാ​ക്ട​ർ വ​ടം കെ​ട്ടി ഉ​യ​ർ​ത്തി ഇ​രു​വ​രേ​യും വെ​ള്ള​ത്തി​ന​ടി​യി​ൽ​നി​ന്നു പു​റ​ത്തെ​ടുക്കുകയായിരുന്നു. തു​ട​ർ​ന്ന് 400 മീ​റ്റ​ർ വെ​ള്ള​ത്തി​ലൂ​ടെ ഇ​രു​വ​രേ​യും എ​ടു​ത്തു​കൊ​ണ്ടാ​ണു ക​ര​യി​ലെ​ത്തി​ച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. പാ​ട​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി​രു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ​ക്കു പെ​ട്ടെ​ന്നെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തും ര​ക്ഷാ​പ്ര​വ​ർ​ത്തനം തടസപ്പെടാൻ കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button