Latest NewsNewsEntertainment

ബിഗ് ബോസിൽ നിന്നും രജിത് കുമാറും പുറത്തേക്കെന്ന് സൂചന; പവനും ആരോഗ്യപ്രശ്‌നങ്ങൾ; ഞെട്ടലോടെ ആരാധകർ

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ പ്രധാനപ്പെട്ട മത്സരാര്‍ഥികളില്‍ ഒരാളായ രജിത് കുമാറിനും കണ്ണിനസുഖമാണെന്ന തരത്തിൽ പ്രൊമോ പുറത്തുവിട്ട് ചാനൽ. രജിത് കുമാറിന്റെ കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടതിന്റെ എല്ലാ ലക്ഷണങ്ങളും മുഖത്ത് നീരുള്ളതും ദൃശ്യങ്ങളിൽ കാണാം. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഏഴ് പേര്‍ക്കാണ് ഇതുവരെ കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടത്. പരീക്കുട്ടിക്കായിരുന്നു ആദ്യം കണ്ണിനസുഖം വന്നത്. പിന്നാലെ രഘു, അലസാന്‍ഡ്ര, രേഷ്മ, പവന്‍, സുജോ എന്നിവര്‍ക്ക് പിടിപെട്ടു. ഇവരെ ബിഗ് ബോസ് ചികിത്സയ്ക്കായി ഹൗസില്‍ നിന്ന് മാറ്റുകയും ചെയ്തു.

Read also: ഫക്രുവിന് രജിത് കൊടുത്ത പണി തിരിച്ചടിച്ചു; നാടകീയ നിമിഷങ്ങൾക്ക് സാക്ഷിയായി ബിഗ് ബോസ് വീട്

പരീക്കുട്ടി എവിക്ഷനിലൂടെ പുറത്തായിരുന്നു. പവന്‍ മാത്രമാണ് തിരിച്ചെത്തിയത്. ബാക്കിയുള്ള നാല് പേരെയും വീടുകളിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. പവൻ ജിനോ തോമസിനും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. എന്തായാലും ഇന്നത്തെ എപ്പിസോഡിനായി ആരാധകർ ആകാക്ഷയോടെ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button