Latest NewsNewsEntertainment

ഫക്രുവിന് രജിത് കൊടുത്ത പണി തിരിച്ചടിച്ചു; നാടകീയ നിമിഷങ്ങൾക്ക് സാക്ഷിയായി ബിഗ് ബോസ് വീട്

ബിഗ് ബോസിൽ ഈ ആഴ്ചത്തെ ലക്ഷ്വറി ടാസ്ക്ക് ഏറെ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ലക്ഷ്വറി ടാസ്ക്കിലെ ആദ്യത്തെ ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ചത് ഫുക്രുവിനും പാഷണം ഷാജിയ്ക്കും ആർജെ സൂരജിനുമായിരുന്നു. എന്നാൽ ഇതിനെയെല്ലാം മാറ്റിമറിച്ച് മൂന്നാം ഘട്ടത്തിൽ അംഗങ്ങൾക്ക് രസകരമായ ഒരു ടാസ്കാണ് ബിഗ്‌ബോസ് നൽകിയത്. കുറച്ച് നിർദ്ദേശങ്ങൾ നൽകിയ കാർഡുകൾ ബിഗ് ബേസ് നൽകുകയായിരുന്നു. ഈ കാർഡ് ഓരോരുത്തരായി വന്ന് എടുക്കണമെന്നും അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ പാലിക്കണമെന്നുമായിരുന്നു മത്സരാർത്ഥികൾക്ക് ലഭിച്ച നിർദേശം.

ആദ്യം കാർഡ് എടുക്കാനായി രജിത് കുമാർ ആണ് എത്തിയത്. രജിത് കുമാർ തിരഞ്ഞെടുക്കുന്ന ആളുടെ അമ്പത് ശതമാനം പോയിന്റുകൾ സ്വന്തം അക്കൗണ്ടിലേയ്ക്ക് വരുമെന്നതായിരുന്നു കാർഡിൽ എഴുതിയിരുന്നത്. പൊട്ടിച്ചിരിച്ച് കൊണ്ട് കാർഡിനുള്ള നിർദേശം വായിച്ച രജിത് ഫുക്രുവിനെയാണ് തിരഞ്ഞെടുത്തത്. തൊട്ട് പിന്നാലെ ഫുക്രുവിന്റെ ഊഴമായിരുന്നു. ഫുക്രു എടുത്ത കാർഡിൽ ഉണ്ടായിരുന്നത് ആരെയാണോ തിരഞ്ഞെടുത്തിരിക്കുന്നത് അയാളുടെ കയ്യിലുള്ള കോയിനുകൾ പൂജ്യമായി മാറും എന്നായിരുന്നു. ഉടൻ തന്നെ ഫുക്രു രജിത് കുമാറിന്റെ പേര് നിർദേശിക്കുകയായിരുന്നു. ഇതോടെ രജിത്തിന്റെ കൈയ്യിൽ പോയിന്റുകൾ ഒന്നും ഇല്ലാതെയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button