Latest NewsIndia

ഒമര്‍ അബ്ദുള്ളയുടെ കരുതല്‍ തടവ്; ഒമറിന് ആശ്വാസ വിധിയല്ല, അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി തള്ളി!

അദ്ദേഹത്തിനെതിരെ പിഎസ്എ ചുമത്തിയ നടപടി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി കശ്മീര്‍ ഭരണകൂടത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.

ന്യൂഡൽഹി : ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലില്‍ പാർപ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി .പൊതു സുരക്ഷാ നിയമത്തിന് കീഴില്‍ ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ വെച്ചതോടെ സഹോദരന്റെ മോചനം ആവശ്യപ്പെട്ടാണ് സഹോദരി സുപ്രീം കോടതിയെ സമീപിച്ചത്. അദ്ദേഹത്തിനെതിരെ പിഎസ്എ ചുമത്തിയ നടപടി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി കശ്മീര്‍ ഭരണകൂടത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജി മാര്‍ച്ച് രണ്ടിന് വീണ്ടും കോടതി പരിഗണിക്കും.

ഹര്‍ജിയില്‍ നേരത്തെ തന്നെ വാദം കേള്‍ക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കാനുള്ള ആവശ്യം തള്ളിയത്. പൊതുസുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കിയ ഒമറിന്റെ സഹോദരി സാറാ അബ്ദുള്ലാ പൈലറ്റാണ് ഒമറിനെ തടങ്കലില്‍ വെച്ച കശ്മീര്‍ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഒമറിനെ എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കണമെന്നും സ്വതന്ത്രനാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

കേസ് എത്രയും വേഗം പരിഗണിക്കണമെന്ന സാറയുടെ വാദം കോടതി അംഗീകരിച്ചില്ല. ‘ഇത്രയും കാലം കാത്തിരിക്കാമെങ്കില്‍ ഒരു സഹോദരിക്ക് എന്തുകൊണ്ട് പതിനഞ്ചു ദിവസം കൂടി ക്ഷമിച്ചുകൂടാ’ എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. സാറാ അബ്ദുള്ള പൈലറ്റിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. പൊതുസുരക്ഷ നിയമപ്രകാരമായുള്ള തടങ്കലും ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തോളം വൈകിയില്ലെന്നുമുള്ള സിബലിന്റെ വാദം കോടതി പരിഗണിച്ചില്ല.

അത് കരുതല്‍ തടവാണ്. പൊതുസുരക്ഷാ നിയമപ്രകരമാണ്. നിയമം അതാണെന്നും കോടതി ചൂണ്ടിക്കാട്ടി.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിനു പ്രത്യേക അധികാരം നല്‍കുന്ന അനുഛേദം റദ്ദാക്കുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറ്റുകയും ചെയ്തതിനു പിന്നാലെയാണ് ഒമര്‍ അബ്ദുള്ള, പിതാവ് ഫാറൂഖ് അബ്ദുള്ള എം.പി, മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവര്‍ വീട്ടുതടങ്കലിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button