Latest NewsKerala

മുട്ട കുടുങ്ങി അവശനിലയിലായ കോഴിക്കു ‘സിസേറിയൻ’

തുടർന്നു നടത്തിയ എക്സ്റേ പരിശോധനയിൽ ഉള്ളിൽ 2 മുട്ടകൾ കുടുങ്ങിയതായി കണ്ടെത്തി.

കൊല്ലം ∙ മുട്ട ഉള്ളിൽ കുടുങ്ങി അവശനിലയിലായ കോഴിക്കു ‘സിസേറിയൻ’. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണു കോഴികളിൽ അപൂ‍ർവമായി നടത്തുന്ന ഈ ശസ്ത്രക്രിയ നടത്തിയത്. മുട്ടയിടാൻ കഴിയാതെ വന്നതോടെയാണ് ഉടമ കോഴിയുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിയത്. തുടർന്നു നടത്തിയ എക്സ്റേ പരിശോധനയിൽ ഉള്ളിൽ 2 മുട്ടകൾ കുടുങ്ങിയതായി കണ്ടെത്തി.

തുടർന്ന് അനസ്തീസിയ നൽകി സ്വാഭാവിക രീതിയിൽ ഒരു മുട്ട പുറത്തെടുത്തു.എന്നാൽ കോഴിയുടെ രണ്ടാമത്തെ മുട്ട എടുക്കാൻ സാധിച്ചില്ല. അതു പുറത്തെടുക്കാനാണു ശസ്ത്രക്രിയ നടത്തിയത്. എഗ് ബൗണ്ട് കണ്ടിഷൻ എന്ന അവസ്ഥ സ്വാഭാവികമാണെങ്കിലും 2 മുട്ടകൾ ഉള്ളിൽ കുടുങ്ങുന്നത് അപൂർവമാണെന്നു സീനിയർ വെറ്ററിനറി സർജൻ ഡോ.ബി.അജിത് ബാബു പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതി: കരാർ എടുത്ത കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നൽകിയതിന്‍റെ രേഖകള്‍ കിട്ടി; മുൻ പൊതുമരാമത്ത് മന്ത്രിക്ക് കുരുക്ക് മുറുകുന്നു

വെറ്ററിനറി കേന്ദ്രത്തിലെ ഡോ.നിജിൻ ജോസ്, ഡോ.രേവതി, ജൂനിയർ ഡോക്ടർമാരായ അജയ് പി.കുര്യാക്കോസ്, അനീസ് ഇബ്രാഹിം എന്നിവർ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി.

കടപ്പാട്, മനോരമ ന്യൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button