Latest NewsNewsIndia

പടക്കക്കടയിൽ വൻ തീപിടിത്തം : സമീപത്തെ കടകകളിലേക്കും തീ പടര്‍ന്നു, ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ; അഗ്നിശമനസേനാ ഉദ്യോഗസ്ഥന് പരിക്കേറ്റു

ജയ്പൂർ : പടക്കക്കടയിൽ വൻ തീപിടിത്തം. രാജസ്ഥാനിൽ ജയ്പൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇന്ദിരാ ബസാറിലെ പടക്കക്കടയിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ കടകകളിലേക്കും തീ പടര്‍ന്നു പിടിച്ചു. സ്ഥലത്തെത്തിയ അഗ്നിശമനസേനാ വിഭാഗം നാല് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഒരു അഗ്നിശമനസേനാ ഉദ്യോഗസ്ഥന് പരിക്കേറ്റു, നില ഗുരുതരമല്ല.

Also read : ഷഹീന്‍ബാഗ് സമരം : അമിത്ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സമരക്കാർ, സമയം തേടിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം

തിരക്കേറിയ ഇന്ദിരാ ബസാറിലെ ഒരു പടക്കക്കടയിലാണ് തീപിടിത്തമുണ്ടായത്. ഇത് സമീപത്തെ മറ്റ് ഏഴ് കടകളിലേക്കും വ്യാപിച്ചു. 20 അഗ്നിശമന സേനാ യൂണിറ്റുകള്‍ ചേര്‍ന്ന് . നാല് മണിക്കൂര്‍ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയതെന്നു അഗ്നിശമനസേനാ തലവന്‍ ജഗ്ദിഷ് ഫുല്‍വാരിയ അറിയിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button