KeralaLatest NewsNews

കെ സുരേന്ദ്രന്റെ എ.ബി.വി.പിയില്‍ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷനിലേക്കുള്ള യാത്ര

ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. എം.ടി.രമേശിനേയും ശോഭാ സുരേന്ദ്രനേയും മറികടന്നാണ് സുരേന്ദ്രനെ ഇപ്പോള്‍ ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തത്.

സ്‌കൂളില്‍ എ.ബി.വി.പിയിലൂടെയാണ് സുരേന്ദ്രന്‍ പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് ഗുരുവായൂരപ്പന്‍ കോളേജില്‍ രസതന്ത്രത്തില്‍ ബിരുദം നേടി. എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ സുരേന്ദ്രന്‍ ശ്രദ്ധിക്കപ്പെടുന്നത് യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ്.

പിന്നീട് നിരവധി സമരങ്ങലിവും പ്രതിഷേധങ്ങളിലും സുരേന്ദ്രന്‍ തന്റേതായ പേരും സ്ഥാനമാനവും കണ്ടെത്തി. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍ഡ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്‌സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ അദ്ദേഹം സമരം നയിച്ചു.

തുടര്‍ന്ന് യുവമോര്‍ച്ചയില്‍ നിന്ന് ബി.ജെ.പിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലുമെത്തി. യുവ മോര്‍ച്ചയില്‍ നിന്ന് ബി.ജെ.പിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലുമെത്തി. ലോക്‌സഭയിലേക്ക് കാസര്‍കോഡ് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് രണ്ട് തവണയും മത്സരിച്ചെങ്കിലും പരാജയമായിരുന്നു ജനവിധിയെങ്കിലും സുരേന്ദ്രന്‍ കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്.

ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള പ്രതിഷേധത്തില്‍ ആണ് സുരേന്ദ്രന്‍ വിശ്വാസികള്‍ക്കിടയില്‍ വലിയ പിന്തുണ നേടിയത്. ഇതിന് പിന്നാലെ 22 ദിവസം ജയില്‍ വാസമനുഷ്ഠിച്ചിരുന്നു സുരേന്ദ്രന്‍ അതും ശബരിമല വിഷയത്തില്‍ തന്നെ. ഇത് ഒരു വിഭാഗം വിശ്വാസികളില്‍ വലിയ സ്വാധീനമുണ്ടാക്കി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംത്തിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ടാണ് സുരേന്ദ്രന്‍ പിടിച്ചത്. ആറുമാസത്തിന് ശേഷം കോന്നിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 40,000 ത്തോളം വോട്ട് നേടിയ സുരേന്ദ്രന്‍ കേരളരാഷ്ട്രീയത്തിലെ തന്റെ സ്ഥാനം ഉറപ്പിച്ചു. ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷനിലേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button