Latest NewsNewsIndia

ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ മധ്യവയസ്കന്റെ ശ്രമം, ഒടുവിൽ സംഭവിച്ചത് : വീഡിയോ

മുംബൈ : ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ച മധ്യവയസ്കന് രക്ഷകരായി യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും. മുംബൈ ബൈക്കുള്ള റയിൽവേ സ്‌റ്റേഷിനിലാണ് സംഭവം.മധ്യവയസ്‌ക്കൻ ട്രാക്കിലുടെ വരുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതിനാലും യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഇയാളെ രക്ഷപെടുത്തിയതിനാലും വൻ അപകടമാണ് ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച യുവതി കാൽവഴുതി താഴേക്ക് പതിച്ചു.റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെട്ടതിനാൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. വനിതാ സര്‍വ്വകലാശാലയിലെ ഐടി അധ്യാപികയായ രമാദേവി പുരി സാബല്‍പൂര്‍ എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടിയെത്തി യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിട്ടു.തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന യാത്രക്കാരും യുവതിയെ രക്ഷപ്പെടുത്താനായി ഓടിയെത്തി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചരിക്കാൻ തുടങ്ങിയതോടെ നിരവധി പേരാണ് ഉദ്യോ​ഗസ്ഥനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button