Latest NewsUAENewsInternationalGulf

ചെയ്ത ജോലിക്ക് കൂലി ചോദിച്ച ഇന്ത്യൻ യുവാവിനെ ദുബൈയിൽ മർദ്ദിച്ച് നഗ്നനാക്കി വിഡിയോ എടുത്തു

ദുബൈയിൽ ചെയ്ത ജോലിക്ക് കൂലി ചോദിച്ച യുവാവിനെ മർദ്ദിച്ച 2 ഇന്ത്യയ്ക്കാർ അറസ്റ്റിൽ. ഇന്ത്യൻ പൗരനായ 24 കാരനെയാണ് കൂലി ചോദിച്ചതിന് ഇരുവരും ചേർന്ന് മർദ്ദിച്ചത്. 27 ഉം 21 ഉം വയസ്സുള്ളവരാണ് പ്രതികൾ. വിസിറ്റിംഗ് വിസയിൽ ദുബൈയിൽ എത്തിയ യുവാവിന്  മാസം 1500 ദിർഹം ശമ്പളമുള്ള ജോലിയാണ് ഇന്ത്യൻ സ്വദേശി വാഗ്ദാനം ചെയ്തത്. എന്നാൽ ലഭിച്ചത് വെറും 100 ദിർഹം മാത്രം. ഇത് ചോദ്യം ചെയ്തതിനാണ് യുവാവിനെ ഇരുവരും ചേർന്ന് മർദ്ദിച്ചത്. യുവാവിന്‍റെ പാസ്പോർട്ടും, മൊബൈൽ ഫോണും അപഹരിക്കുകയും ചെയ്തു.

ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി ആയിരുന്നു മർദ്ദനം. പറഞ്ഞ ശമ്പളം മുഴുവൻ ലഭിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് യുവാവ് പറഞ്ഞതാണ് പ്രകോപന കാരണം. മർദ്ദിച്ച ശേഷം യുവാവിനെ നഗ്നനാക്കി വിഡിയോയും എടുത്തു. പൊലീസിൽ പരാതി നൽകിയാൽ നഗ്ന വിഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. കഴിഞ്ഞ നവംബർ മാസത്തിലാണ് സംഭവം നടന്നത്. പ്രതികൾ കുറ്റം സമ്മതിച്ചു. ഫെബ്രുവരി 23 ന് കോടതി കേസിൽ വിധി പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button