Latest NewsNewsInternational

സകല മനുഷ്യര്‍ക്കും കൊറോണ ബാധിക്കാന്‍ സാധ്യത; നാല് ലക്ഷം പേര്‍ വരെ മരിക്കാം… കൊറോണ വൈറസിനെ കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ

ലണ്ടന്‍: സകല മനുഷ്യര്‍ക്കും കൊറോണ ബാധിക്കാന്‍ സാധ്യത; നാല് ലക്ഷം പേര്‍ വരെ മരിക്കാം… കൊറോണ വൈറസിനെ കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ. ചൈനയില്‍ നിന്ന് പൊട്ടിപുറപ്പെട്ട് ലോകത്തെമ്പാടും മരണത്തിന്റെ വിത്ത് പാകിയാണ് കൊറോണ മുന്നോട്ട് പോകുന്നത്. അതേസമയം, യുകെയില്‍ ഒമ്പത് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ബ്രിട്ടനിലെ സകല മനുഷ്യര്‍ക്കും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയേറെയാണെന്നാണ് പ്രവചനം. ഇതിനെ തുടര്‍ന്ന് രാജ്യത്ത് നാല് ലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്‌തേക്കാം. വൈറസുകളെ കുറിച്ച് ആധികാരികമായി പറയുന്ന ഇംപീരിയല്‍ കോളജിലെ പ്രഫസറായ നെയില്‍ ഫെര്‍ഗുസനാണ് ഞെട്ടിപ്പിക്കുന്ന ഈ മുന്നറിയിപ്പുമായി ബ്രിട്ടനില്‍ താമസിക്കുന്ന ഏവരുടെയും ഉറക്കം കെടുത്തിയിരിക്കുന്നത്.

read also : ചൈനയില്‍ മരണം വിതച്ച് കൊറോണ : മരണം 1600നു മുകളില്‍ : എന്ത് ചെയ്യണമെന്നറിയാതെ പകച്ച് ചൈനീസ് ഭരണകൂടം

നിലവില്‍ വിവിധ രാജ്യങ്ങളിലായി 66,000 പേര്‍ക്ക് കൊറോണ ബാധിക്കുകയും 1500 പേര്‍ മരിക്കുകയും ചെയ്ത സാഹര്യത്തിലാണ് അദ്ദേഹം ഈ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.ഇംപീരിയല്‍ കോളജ് ലണ്ടനില്‍ സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ഏറെ നിര്‍ണായകമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഈ വൈറസിനെ പ്രതിരോധിക്കാന്‍ വേണ്ട വിധത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ മരണസംഖ്യ ഇതിലുമുയര്‍ന്നേക്കാമെന്നും ഫെര്‍ഗുസന്‍ മുന്നറിയിപ്പേകുന്നു. ബ്രിട്ടനിലെ 60 ശതമാനം പേരെ കോവിഡ് 19 എന്ന ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button