Latest NewsIndiaInternational

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോള്‍ താരത്തെ നാഗ്‌പൂർ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു

2015-ലാണ് ഇമ്മാനുവല്‍ യൂക്കോച്ചി വ്യാജ പാസ്പോര്‍ട്ടുമായി നാഗ്പൂരില്‍ അറസ്റ്റിലാകുന്നത്.

കോഴിക്കോട്: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോള്‍ താരം ഒ.കെ. ഇമ്മാനുവല്‍ യൂക്കോച്ചി അറസ്റ്റില്‍. കോഴിക്കോട് നിന്ന് നാഗ്പൂര്‍ പൊലീസാണ് റോയല്‍ ട്രാവല്‍സ് ടീം താരം ഇമ്മാനുവലിനെ അറസ്റ്റ് ചെയ്തത്.കേരളത്തിലെ തന്നെ പ്രശസ്ത സെവന്‍സ് താരങ്ങളില്‍ ഒരാളാണ് യൂക്കോച്ചി. 2015-ലാണ് ഇമ്മാനുവല്‍ യൂക്കോച്ചി വ്യാജ പാസ്പോര്‍ട്ടുമായി നാഗ്പൂരില്‍ അറസ്റ്റിലാകുന്നത്.

കേസില്‍ ജാമ്യത്തിലിറങ്ങിയ ഇമ്മാനുവല്‍ വിചാരണ സമയത്ത് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് മഹാരാഷ്ട്രയിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കോഴിക്കോട് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ യൂക്കാച്ചിയെ നാഗ്പൂരിലേക്ക് കൊണ്ടുപോയി.

ഒരു കലാ കുടുംബത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളെ പെട്ടെന്ന് ബ്രെയിൻവാഷ് ചെയ്യാൻ കഴിയുമെന്നറിയുന്നത് ശരിക്കും സങ്കടകരമാണ്, റഹ്മാന്റെ മകളെ കാണുമ്പോള്‍ വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്ന് തസ്ലീമ നസ്രീൻ ; റഹ്മാന്റെ മകളുടെ മറുപടി ഇങ്ങനെ

വര്‍ഷങ്ങള്‍ക്ക് ശേഷം റോയല്‍ ട്രാവല്‍സ് ടീമില്‍ ഇമ്മാനുവല്‍ കളിക്കുന്നുണ്ടെന്ന് അറിഞ്ഞ നാഗ്പുര്‍ പോലീസ് കോഴിക്കോട്ട് എത്തി യൂക്കോച്ചിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, യഥാര്‍ത്ഥ പാസ്പോര്‍ട്ട് ഇപ്പോള്‍ കൈവശമുണ്ടെന്ന് യൂക്കാച്ചി പറഞ്ഞു.

shortlink

Post Your Comments


Back to top button