Latest NewsNewsInternational

ലാൻഡിങ്ങിനിടെ റൺവേയിൽ വിമാനത്തിന്റെ ടയറിൽ തീപിടിത്തം : വീണ്ടുമൊരു വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബെർലിൻ : വിമാനത്താവളത്തിൽ ലാൻഡിങ്ങിനെ റൺവേയിൽ വിമാനത്തിന്റെ ടയറിൽ തീപിടിത്തം. . ജർമനിയിലെ ഡ്യൂസെൽഡോർഫ് വിമാനത്താവളത്തിൽ ഇസ്താബുളിൽനിന്ന് ജർമനിയിലേക്ക് 163 യാത്രക്കാരുമായി വരുകയായിരുന്നു പെ​ഗാ​സസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റ് അടിയന്തര നിർദേശം നൽകിയതിന് അനുസരിച്ച് യാത്രക്കാരെല്ലാവരും ഉടൻ തന്നെ എമർജൻസി വാതിലിലൂടെ പുറത്തിറക്കിയതിനാലും,അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തി ഉടൻ തീയണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്നു അധികൃതർ അറിയിച്ചു.

Also read : കേരളത്തിലെ ആദ്യ നൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു, ചിത്രങ്ങൾ കാണാം

രണ്ടാഴ്ചക്കിടെയിൽ രണ്ടാം തവണയാണ് ​ഗാസസിന്റെ വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത്. ഈ മാസം ഏഴിന് പെഗാസസിന്റെ മറ്റൊരു യാത്രാവിമാനം വലിയൊരു അപകടത്തിൽപെട്ടിരുന്നു. 183 യാത്രക്കാരുമായി എത്തിയ വിമാനം ഈസ്താംബൂൾ വിമാനത്താവളത്തിലെ റൺവേയിൽ തെന്നിവീണ് മൂന്നായി പിളർന്നിരുന്നു. പതിനൊന്നു വർഷം പഴക്കമുള്ള പെ​ഗാസസിന്റെ ബോയിംഗ് 737-86 ജെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. മൂന്നു പേർ മരിക്കുകയും 179 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button