Latest NewsKeralaNews

കൊടുങ്ങല്ലൂര്‍ കൂട്ടമരണം : കാരണം കണ്ടെത്തി പൊലീസ്

കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂര്‍ കൂട്ടമരണം , കാരണം കണ്ടെത്തി പൊലീസ് . പുല്ലൂറ്റ് കോഴിക്കട സെന്ററിലെ വീട്ടില്‍ നടന്ന കൂട്ടമരണത്തിന്റെ കാരണം കുടുംബത്തിലെ അസ്വാരസ്യങ്ങളാണെന്ന് പൊലീസ്. തൈപറമ്പത്ത് വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് കഴിഞ്ഞ ഞായറാഴ്ച കെട്ടിത്തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യയെും മക്കളെയും കൊലപ്പെടുത്തി വിനോദ് ആത്മഹത്യ ചെയ്തുവെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ടും പുറത്തുവന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവെന്ന് പൊലീസ് പറഞ്ഞു.

read also : കൊടുങ്ങല്ലൂരിലെ കൂട്ടമരണം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കെട്ടിത്തൂങ്ങിമരിച്ച കയറിലെ കുരുക്കിന്റെ സമാനതകള്‍ ചൂണ്ടിക്കാട്ടുന്നതു വിനോദ് കൊലപാതകങ്ങള്‍ നടത്തിയെന്നതിലേക്കാണ്. എല്ലാവരും തൂങ്ങിമരിച്ചു എന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പുറമെനിന്നുള്ള ഇടപെടലോ ദുരൂഹതകളോ ഇല്ലെന്നു പൊലീസ് ആദ്യ ദിനത്തില്‍തന്നെ സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button