Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു : വിമാനം വെടിവെച്ചിടതെന്ന് സൂചന

അല്‍ ജൗഫ്: സൗദി അറേബ്യയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. യെമനിലെ അല്‍ ജൗഫ് പ്രവിശ്യയിലാണ് സൗദിയുടെ വിമാനം തകര്‍ന്നു വീണത്. ഇതോടെ ഹൂതി വിമതര്‍ക്കെതിരെ സൗദി ശക്തമായി തിരിച്ചടിയ്ക്കുമെന്നാണ് സൂചന. സൗദിയുടെ യുദ്ധ വിമാനം വെടിവെച്ചിട്ട സംഭവം വളരെ ഗൗരവമായാണ് ഗള്‍ഫ് രാജ്യങ്ങള്‍ എടുത്തിട്ടുള്ളത്. അതോടൊപ്പം സൗദി ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് കരുതുന്നത്

ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി യുഎഇ സഖ്യം നടത്തിയ ആക്രമണത്തിനിടെയാണ് സൗദിയുടെ ടൊര്‍ണാടോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനം തകര്‍ന്നത്. ഹൂതി വിമതരാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് സൂചന. വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button