KeralaLatest NewsNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : കേരളത്തിൽ നിന്നുള്ള ഈ ട്രെയിൻ സർവീസുകൾ മൂന്നുദിവസത്തേക്ക് മുടങ്ങും

കൊച്ചി : കേരളത്തിൽ നിന്നുള്ള ഈ ട്രെയിൻ സർവീസുകൾ മൂന്നുദിവസത്തേക്ക് പൂര്‍ണമായും മുടങ്ങും. ട്രാക്കിലെ അറ്റക്കുറ്റപണികള്‍ കാരണം കേരള- ന്യൂഡല്‍ഹി റെയില്‍ ഗതാഗതമാണ് തടസപ്പെടുമെന്നതിനാൽ എറണാകുളത്ത് നിന്നും പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്സ്‌പ്രസും തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന കേരള എക്സ്‌പ്രസും മൂന്നു ദിവസം സർവീസ് നടത്തില്ല.

Also read : സോഷ്യൽ മീഡിയയിൽ താരമായി ഡൽഹിയിലെ ‘കുഞ്ഞ് ആം ആദ്മി’

ഫെബ്രുവരി 23, 24, 25 തീയതികളിലെ കേരള, മംഗള എക്സ്‌പ്രസ് ട്രെയിനുകളും 26,27,28 തീയതികളില്‍ കേരളത്തിലേക്കുള്ള കേരള, മംഗള എക്സ്‌പ്രസ് ട്രെയിനുകളുമാണ് റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി 26 നു കൊച്ചുവേളിയില്‍ നിന്നും ചണ്ഡീഗഡിലേക്കും തിരിച്ചും സര്‍വീസ് നടത്തേണ്ട കേരള സമ്ബര്‍ക്ക ക്രാന്തി എക്സ്‌പ്രസ്, 28 നു കൊച്ചുവേളിയില്‍ നിന്നും ഡെറാഡൂണിലേക്കും മാര്‍ച്ച്‌ മൂന്നിന് തിരിച്ച്‌ കേരളത്തിലേക്കും സര്‍വീസ് നടത്തേണ്ടിയിരുന്ന കൊച്ചുവേളി- ഡെറാഡൂണ്‍ എക്സ്‌പ്രസും റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button