Latest NewsNewsInternational

ചൈന മൂടിവെച്ച കൊറോണ വൈറസ് ലോകത്തിനു മുന്നില്‍ തുറന്നു കാണിച്ച രണ്ട് പത്രപ്രവര്‍ത്തകരെ കാണാതായ സംഭവത്തില്‍ സംശയത്തിന്റെ മുള്‍മുന ചൈനീസ് സര്‍ക്കാറിലേയ്ക്ക്

ബീജിങ്: ചൈന മൂടിവെച്ച കൊറോണ വൈറസ് ലോകത്തിനു മുന്നില്‍ തുറന്നു കാണിച്ച രണ്ട് പത്രപ്രവര്‍ത്തകരെ കാണാതായ സംഭവത്തില്‍ സംശയത്തിന്റെ മുള്‍മുന ചൈനീസ് സര്‍ക്കാറിലേയ്ക്ക്. ചൈനയില്‍ നിയന്ത്രണാതീതമായി പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ദുരന്ത വശങ്ങള്‍ ചിത്രീകരിച്ച് ലോകത്തിന് കാട്ടിയ രണ്ട് ചൈനീസ് പൗരന്‍മാരെ ഇപ്പോള്‍ കാണാനില്ലാത്തത് പല തരം അഭ്യൂഹങ്ങള്‍ക്കാണ് വഴിവെക്കുന്നത്.
ഫാങ് ബിന്‍ എന്ന സെയില്‍സ്മാന്‍ നേരത്തെ വുഹാനിലെ ആശുപത്രിയില്‍ നിന്നും എടുത്ത കൊറോണ മൂലം മരണപ്പെട്ടവരുടെ ദൃശ്യങ്ങളടക്കം അടങ്ങിയ 40 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ചൈനയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

read also :ചൈനയില്‍ മരണം വിതച്ച് കൊറോണ : മരണം 1600നു മുകളില്‍ : എന്ത് ചെയ്യണമെന്നറിയാതെ പകച്ച് ചൈനീസ് ഭരണകൂടം

വീഡിയോ പ്രചരിച്ച് രണ്ടാഴ്ച കഴിഞ്ഞതോടെ ഫാങ് ബിനെ കാണാതായി. സമാനമായ രീതിയില്‍ കൊറോണയെ പറ്റി വീഡിയോ ചെയ്ത ചെന്‍ ഖ്യയ് ഷി എന്ന വ്ളോഗറും അപ്രത്യക്ഷനായി.

ഇരുവരും കാണാതാവുന്നതിനു മുമ്പ് ചൈനയിലെ കൊറോണ വൈറസ് വ്യാപനത്തെ പറ്റി നിരന്തരം വീഡിയോകള്‍ ചെയ്തിരുന്നു.

ഇരുവരുടെയും വീഡിയോകളും നിലവില്‍ കാണാത്തത് പലതരം അഭ്യൂഹങ്ങള്‍ക്കാണ് വഴിവെക്കുന്നത്. ചൈനയില്‍ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തിന് വലിയ തോതില്‍ നിയന്ത്രണം നില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവരെയും ചൈനീസ് സര്‍ക്കാര്‍ തടവിലാക്കിയതായിരിക്കാം എന്നാണ് അഭ്യൂഹങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button