Latest NewsNewsIndia

നിങ്ങളില്‍ എത്രപേര്‍ ദളിതര്‍ക്കൊപ്പമിരുന്ന് ഭക്ഷണംകഴിക്കും; സംവരണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അശോക് ഗെഹ്‌ലോട്ട്

ജയ്പൂര്‍: സംവരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ നിങ്ങള്‍ എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ നിങ്ങളുടെ കുടുംബത്തിലെ എത്രപേര്‍ അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമെന്നും ഗെഹ്ലോത് ചോദിച്ചു. ജയ്പുര്‍ കളക്ടറേറ്റിന് സമീപം നടന്ന ഒരു പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണം സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാവരും മുന്നോട്ടുവരണം. അങ്ങനെ ചെയ്താല്‍ കേന്ദ്രസര്‍ക്കാരിന് സംവരണം അവസാനിപ്പിക്കാനുളള ധൈര്യമുണ്ടാവില്ല. അവരുടെ പ്രസ്താവനകളില്‍ നിന്നുവരുന്ന ശബ്ദം, ആ ഭീഷണി അവിടെയുണ്ട്. നിങ്ങളെ ഇത് അറിയിക്കുന്നതില്‍ അസ്വസ്ഥനാണ് ഞാന്‍. സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കേണ്ട ബാധ്യതയില്ലെന്ന് സുപ്രീംകോടതിയും പറഞ്ഞിരിക്കുന്നു. അത് വളരെ അപകടമാണ്. ഇന്ന് അവര്‍ മുസ്‌ലിംകളെ ആക്രമിക്കുന്നു. നാളെ അവര്‍ സിഖുകളെയും ബുദ്ധിസ്റ്റുകളെയും തേടി വരും. എന്താണ് ഈ ആളുകള്‍ക്ക് വേണ്ടത് ഹിന്ദു രാഷ്ട്രമെന്ന അവരുടെ ആഗ്രഹം ഒരിക്കലും സാധ്യമാകരുത്.

തൊട്ടുകൂടായ്മ അവസാനിപ്പിക്കാന്‍ നിങ്ങള്‍ എന്നെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ നിങ്ങളുടെ കുടുംബത്തിലെ എത്രപേര്‍ അവര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമെന്നും ഗെഹ്‌ലോട്ട് ചോദിച്ചു. സ്ഥാനക്കയറ്റത്തിന് സംവരണം ഉറപ്പുവരുത്തുന്നതിന് വേണ്ടി എന്തുകൊണ്ടാണ് ഒരു ഭേദഗതി കൊണ്ടുവരാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇത് രാജസ്ഥാനില്‍ നടപ്പാക്കിയിട്ടുണ്ട്. രാജസ്ഥാനെ മാതൃകയാക്കി എല്ലാ സംസ്ഥാനങ്ങളും ഇതുപോലെ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ എന്താണ് ആവശ്യപ്പെടാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button