Latest NewsNewsIndia

അനൗദ്യോഗിക ഇന്ത്യൻ ടീമിനെ തോൽപ്പിച്ച പാകിസ്താന് ഇമ്രാൻ ഖാന്‍റെ അഭിനന്ദനം 

ന്യൂഡല്‍ഹി: കബഡി ലോകകപ്പില്‍ വിജയിച്ച പാകിസ്താന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ ‘അനൗദ്യോഗിക’ ടീമിനെ നേരിയ  വ്യത്യാസത്തില്‍ തോല്‍പ്പിച്ചാണ് പാകിസ്താന്‍ ചാമ്പ്യന്‍മാരായത്. സ്‌കോര്‍: 43-41. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇമ്രാന്‍ ഖാന്റെ അഭിനന്ദനം. ‘കബഡി ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായ പാകിസ്താന് അഭിനന്ദനങ്ങള്‍.’ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ പാകിസ്താനിലേക്ക് കബഡി ലോകകപ്പിനായി ഇന്ത്യയുടെ ഔദ്യോഗിക ടീമിനെ അയച്ചിട്ടില്ലെന്ന് കേന്ദ്ര കായികമന്ത്രാലയവും ദേശീയ കബഡി ഫെഡറേഷനും നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button