Latest NewsNewsInternational

കണ്ടെയ്നറില്‍നിന്ന് വിഷവാതകം ശ്വസിച്ച് നാലുമരണം; പതിനഞ്ചുപേര്‍ ആശുപത്രിയില്‍

കറാച്ചി: പച്ചക്കറി കണ്ടെയ്നറില്‍നിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ച് നാലുപേര്‍ മരിച്ചു. പതിനഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയിലെ കെമാരി മേഖലയിലാണ് അപകടമുണ്ടായത്.

ഞായറാഴ്ച വൈകിട്ട് ചരക്കുകപ്പലില്‍നിന്നിറക്കിയ പച്ചക്കറി കണ്ടെയ്നര്‍ തുറക്കുന്നതിനിടെയാണ് സംഭവം. ജാക്ക്സണ്‍ മാര്‍ക്കറ്റില്‍നിന്നുള്ള ആളുകള്‍ കണ്ടെയ്നര്‍ തുറന്നപ്പോള്‍ വിഷവാതകം പുറത്തുവരികയും തുടര്‍ന്ന് അത് ശ്വസിച്ച ആളുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വിഷവാതകം ശ്വസിച്ച ആളുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബാധം നഷ്ടപ്പെടുകയുമായിരുന്നു. പിന്നീട് ഇവര്‍ മരണപ്പെടുകയായിരുന്നെന്നും പതിനഞ്ചുപേര്‍ ചികിത്സയിലാണെന്നും വ്യക്തമായതായി ഡി.ഐ.ജി. ഷാര്‍ജില്‍ ഖരാല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ചരക്കുകപ്പലിനെ കുറിച്ചുള്ള വിവരങ്ങള്‍ തുറമുഖ അധികൃതരോടും പാകിസ്താന്‍ നാവികസേനയോടും അന്വേഷിച്ചിട്ടുണെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button