Latest NewsIndiaNewsInternational

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യുഎന്‍ സെക്രട്ടറി ജനറലിന്റെ നിര്‍ദേശത്തില്‍ ഇന്ത്യയുടെ നിലപാടിങ്ങനെ

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യുഎന്‍ സെക്രട്ടറി ജനറലിന്റെ നിര്‍ദേശം ഇന്ത്യ തള്ളി. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ നിര്‍ദേശമാണ് ഇന്ത്യ തള്ളിയത്. പാകിസ്താന്‍ സന്ദര്‍ശനം നടത്തുന്ന യുഎന്‍ സെക്രട്ടറി അന്റോണിയോ കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുണ്ടെങ്കില്‍ മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്ത് വന്നത്. കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

കശ്മീര്‍ ഇന്ത്യയുടെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്താന്‍ കൈയടക്കി വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ അവര്‍ ഒഴിയുകയാണ് വേണ്ടത്. ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ല. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി തുടരും. മറ്റ് വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതിര്‍ത്തി കടന്ന് പാകിസ്താന്‍ ഇന്ത്യക്കെതിരേ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പാക് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും യുഎന്‍ സെക്രട്ടറിയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്്.

shortlink

Related Articles

Post Your Comments

Related Articles


Back to top button