Latest NewsNewsIndia

റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നു പറഞ്ഞ സംഭവം; തസ്ലീമ നസ്‌റിന് മറുപടിയുമായി റഹ്മാന്റെ മകള്‍ ഖദീജ

കൊച്ചി: എ.ആര്‍.റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നു പറഞ്ഞ എഴുത്തുകാരി തസ്ലീമ നസ്‌റിനു മറുപടിയുമായി റഹ്മാന്റെ മകള്‍ ഖദീജ. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഖദീജയുടെ പ്രതികരണം.

ബുര്‍ഖ ധരിച്ച് മാത്രം പൊതു ഇടങ്ങളില്‍ എത്താറുള്ള ഖദീജയുടെ സ്വഭാവത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസമാണ് തസ്ലീമ ട്വീറ്റ് ചെയ്തത്. എനിക്ക് എ ആര്‍ റഹ്മാന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന്റെ മകളെ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസം മുട്ടും. വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ പോലും എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്നത് വിഷമകരമാണ്. ഖദീജയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു തസ്ലീമ നസ്രിന്റെ ട്വീറ്റ്.

എന്നാല്‍ പിന്നാലെ ഇതിനു മറുപടിയുമായി ഖദീജ തന്നെ രംഗത്തെത്തുകയായിരുന്നു. ഈ വിഷയം ഉയര്‍ന്നു വന്നിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂവെന്നും ഇപ്പോള്‍ ഇത് വീണ്ടും പൊങ്ങി വന്നിരിക്കുകയാണെന്നും ഖദീജ ചൂണ്ടിക്കാട്ടി. ഈ രാജ്യത്ത് പ്രാധാന്യമുള്ള വളരെയേറെ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ചാണല്ലോ  എല്ലാവരുടെയും ആശങ്കയെന്നും ഖദീജ വിശദീകരിച്ചു. ഞാന്‍ ജീവിതത്തില്‍ തിരഞ്ഞെടുത്ത വഴികളെക്കുറിച്ച് ഇതുവരെ യാതൊരു കുറ്റബോധവും തോന്നിയിട്ടില്ല. അതുമാത്രമല്ല, എന്റെ രീതികളില്‍ ഞാന്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവെന്നും ഖദീജ പറഞ്ഞു.

ഖദീജയുടെ കുറിപ്പ്:

കഴിഞ്ഞ ഒരു വര്‍ഷമായിട്ട് ഈ വിഷയവുമായി ബന്ധപ്പെട്ടാണല്ലോ ചര്‍ച്ചകള്‍. രാജ്യത്ത് മറ്റെന്തെല്ലാം പ്രശ്‌നങ്ങള്‍ നടക്കുന്നു. എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ സംസാരം. അതോര്‍ക്കുമ്പോള്‍ എനിക്ക് അദ്ഭുതം തോന്നുന്നു. ഞാന്‍ ജീവിതത്തില്‍ തിരഞ്ഞെടുത്ത വഴികളെക്കുറിച്ച് ഇതുവരെ യാതൊരു കുറ്റബോധവും തോന്നിയിട്ടില്ല. അതുമാത്രമല്ല, എന്റെ രീതികളില്‍ ഞാന്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. എന്നെ ഞാനായി അംഗീകരിച്ച എല്ലാവര്‍ക്കും നന്ദി. കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

പ്രിയ തസ്ലിമ നസ്രീന്‍,ക്ഷമിക്കണം, എന്റെ വസ്ത്രധാരണത്തില്‍ നിങ്ങള്‍ക്ക് ശ്വാസംമുട്ടല്‍ തോന്നുന്നു. ദയവായി കുറച്ച് ശുദ്ധവായു നേടുക, കാരണം എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടില്ല, പകരം ഞാന്‍ അഭിമാനിക്കുന്നവനും ഞാന്‍ നിലകൊള്ളുന്ന കാര്യങ്ങളില്‍ ശാക്തീകരിക്കപ്പെട്ടവനുമാണ്. യഥാര്‍ത്ഥ ഫെമിനിസം എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ഗൂഗിള്‍ ചെയ്യാന്‍ ഞാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു, കാരണം ഇത് മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ അവരുടെ പിതാക്കന്മാരെ പ്രശ്നത്തിലേക്ക് കൊണ്ടുവരികയോ ചെയ്യുന്നില്ല നിങ്ങളുടെ പരിശോധനയ്ക്കായി എന്റെ ഫോട്ടോകള്‍ നിങ്ങള്‍ക്ക് അയച്ചതും ഞാന്‍ ഓര്‍ക്കുന്നില്ല.

 

https://www.instagram.com/p/B8jzyv4lKTT/

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button