Latest NewsNewsInternational

അവിശ്വസനീയമായ ലാൻഡിങുമായി ഇത്തിഹാദ് വിമാനം, വിഡിയോ കാണാം

ഇത്തിഹാദിന്റെ എയര്‍ബസ് എ380 എന്ന ഇരുനില യാത്രാവിമാനം ഹീത്രൂ വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ഞൂറോളം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനം കാറ്റില്‍ ഉലഞ്ഞുകൊണ്ടാണ് ലാൻഡ് ചെയ്തത്. ഒരു നിമിഷം വിമാനം റൺവേയ്ക്ക് പുറത്തേക്ക് പോകുന്നതും വിഡിയോയിൽ കാണാം.

ലണ്ടനിലെ ഹീത്രൂ വിമാനത്താവള പ്രദേശത്ത് ശക്തിയിൽ വീശിയ ക്രോസ് വിൻഡാണ് വിമാനങ്ങളുടെ ലാൻഡിങ് ബുദ്ധിമുട്ടിലാക്കിയത്. രാജ്യത്തിന്റെ ഗതാഗതത്തിന്റെ ഭൂരിഭാഗവും തളർത്തുന്ന ശക്തമായ ബാക്ക്-ടു-ബാക്ക് കൊടുങ്കാറ്റാണ് യുകെയെ ബാധിച്ചത്. ശക്തമായ കാറ്റ് കാരണം ഹീത്രൂയിലെത്തിയ ചില ജെറ്റുകൾ ലാൻഡിങ്ങിന് കഴിയാതെ തിരിച്ചുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button