Latest NewsNewsIndia

ബംഗാളി പെൺകുട്ടികളെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നവർക്ക് 40,000 രൂപ നൽകാനൊരുങ്ങി സർക്കാർ

കൊൽക്കത്ത: ബംഗാളി പെൺകുട്ടികളെ ജീവിതസഖിയായി സ്വീകരിക്കുന്നവർക്ക് 40,000 രൂപ നൽകാനൊരുങ്ങി ബംഗാളി സർക്കാർ. സ്റ്റേറ്റ് ലിങ്ക്വിസ്റ്റിക് മൈനോറിറ്റീസ് ഡെവലപ്മെന്‍റ് ബോർഡിന്‍റെ സ്കീം അനുസരിച്ചാണ് പുതിയ തീരുമാനം. അസമിൽ താമസിക്കുന്ന ബംഗാളി പെൺകുട്ടിയോ ആൺകുട്ടിയോ അസമിൽ നിന്നുള്ളയാളെ വിവാഹം കഴിച്ചാലാണ് ഈ തുക ലഭിക്കുന്നത്. നിലവിൽ വ്യത്യസ്ത സമുദായത്തിലുള്ള ആളെ വിവാഹം കഴിക്കുന്നതോടെ സ്വന്തം സമുദായത്തിൽ നിന്ന് പുറത്താക്കപ്പെടുകയാണ് ചെയ്യുന്നത്.സാമൂഹികമായ ഒറ്റപ്പെടലും ഇവർ നേരിടേണ്ടി വരുന്നു. അത്തരത്തിലുള്ള പങ്കാളികളെ സഹായിക്കലാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അധികൃതർ പറയുന്നു.
ഇതിനായി ഒരു വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇതിൽ ബംഗാളി – അസമീസ് ഹിന്ദു ദമ്പതികൾക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button