KeralaLatest NewsIndia

കണ്ണൂരിലെ ഒന്നരവയസുകാരന്‍റെ കൊലപാതകം , കൊലപ്പെടുത്തിയ ആളെ കണ്ടെത്തി

കണ്ണൂര്‍: ഒന്നരവയസുകാരന്‍റെ കൊലപാതകത്തില്‍ ഒടുവിൽ യഥാർത്ഥ പ്രതിയെ പോലീസ് കണ്ടെത്തി. സംഭവത്തിൽ മാതാവിനെ അറസ്റ്റ് ചെയ്തു. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ മാതാവ് ശരണ്യ പൊലീസിനോട് പറഞ്ഞു. കണ്ണൂര്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്‍റെ മൃതദേഹം തിങ്കളാഴ്ച തയ്യില്‍ കടപ്പുറത്ത് കണ്ടെത്തുകയായിരുന്നു.

കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കമഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം. തലക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കുട്ടിയെ കൊലപ്പെടുത്തിയത് അച്ഛന്‍ പ്രണവാണെന്ന് ശരണ്യയും കൊലപാതകത്തില്‍ ശരണ്യക്ക് പങ്കുണ്ടെന്ന് പ്രണവും നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. കുഞ്ഞിനെ കാണാതായ സമയത്ത് മാതാപിതാക്കള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

കൊറോണ ബാധയേറ്റ് ചികിത്സയിലായിരുന്ന വുഹാന്‍ ആശുപത്രി ഡയറക്ടര്‍ മരിച്ചു

ഈ വസ്ത്രത്തില്‍ കടല്‍ വെള്ളത്തിന്‍റെ അംശം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കടല്‍ഭിത്തിയില്‍ തള്ളിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു.

shortlink

Post Your Comments


Back to top button