Latest NewsCricketNewsSports

റോഡ് സേഫ്റ്റി സീരിസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; വെടിക്കെട്ടിന് തിരികൊളുത്താന്‍ സച്ചിനും സെവാഗും

മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിനുള്ള ഇന്ത്യന്‍ ലെജന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ നായകനാവുന്ന ടീമില്‍ വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍ എന്നിവരുമുണ്ട്. സെവാഗും സച്ചിനുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സഹ പരീലകനായിരുന്ന സഞ്ജയ് ബംഗാര്‍, അജിത് അഗാര്‍ക്കര്‍, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍ മുഹമ്മദ് കൈഫ്, മുന്‍ താരങ്ങളായ പ്രഗ്യാന്‍ ഓജ, സായ്രാജ് ബഹുതുലെ, സമീര്‍ ദിഗെ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.

പതിനൊന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ ലെജന്റ്‌സിന് പുറമെ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് ഐക്കണുകള്‍ ഇന്ത്യയില്‍ റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി ലീഗില്‍ പങ്കെടുക്കും. മാര്‍ച്ച് ഏഴിന് മുംബൈയില്‍ ഇന്ത്യ ലെജന്‍ഡ്സ്, വിന്‍ഡീസ് ലെജന്‍ഡ്സ് മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക.

വിന്‍ഡീസിനെ ബ്രയാന്‍ ലാറയും, ദക്ഷിണാഫ്രിക്കയെ ജോണ്ടി റോഡ്‌സും ശ്രീലങ്കയെ തിലകരത്‌നെ ദില്‍ഷനുമാണ് നയിക്കുന്നത്. വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരങ്ങുടെ മാച്ച് കമ്മീഷണര്‍ സുനില്‍ ഗാവസ്‌കറാണ്.കഴിഞ്ഞയാഴ്ച സച്ചിനും ലാറയും ഓസ്‌ട്രേലിയയിലെ ചാരിറ്റി മത്സരത്തില്‍ ഒരുമിച്ച് കളിച്ചിരുന്നു.

റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിനുള്ള ഇന്ത്യന്‍ ടീം:
സച്ചിന്‍ തെണ്ടുല്‍ക്കര്‍ (നായകന്‍), വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, അജിത് അഗാര്‍ക്കര്‍, സഞ്ജയ് ബംഗാര്‍, മുനഫ് പട്ടേല്‍, എം കൈഫ്, പി ഓജ, സൈരാജ് ബഹുതുലെ, സമീര്‍ ദിഗെ (വിക്കറ്റ് കീപ്പര്‍)

shortlink

Related Articles

Post Your Comments

Related Articles


Back to top button