KeralaLatest NewsNews

ട്രെയിനുകളില്‍ കവര്‍ച്ച വ്യാപകം : കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘങ്ങള്‍… ഏഴ് സംഘങ്ങള്‍ കേരളത്തിലെത്തിയതായി സൂചന

 

കോഴിക്കോട്:സംസ്ഥാനത്ത് ട്രെയിനുകളില്‍ കവര്‍ച്ച വ്യാപകമാകുന്നു. കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ട്രെയിനുകളില്‍ ലക്ഷങ്ങളുടെ സ്വര്‍ണഭരണ മോഷണത്തിന് പിന്നില്‍ ഹരിയാനയില്‍ നിന്നുള്ള സംഘമെന്നാണ് സൂചന. ഏഴ് സംഘങ്ങളായാണ് ഹരിയാനയില്‍ നിന്നുള്ള മോഷ്ടാക്കള്‍ എത്തിയത്. ഇവര്‍ കേരളത്തില്‍ എത്തിയതായുള്ള സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റെയില്‍പോലീസ് അറിയിച്ചു.

ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞദിവസം ഹരിയാനയില്‍ നിന്നുള്ള മോഷണസംഘത്തെ അവിടുത്തെ പോലീസ് പിടികൂടിയിരുന്നു. ബംഗളുരു പോലീസിന്റെ കസ്റ്റഡിയിലാണിവര്‍ ഇപ്പോഴുള്ളത്. ഇവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. പിടിയിലായ മോഷ്ടാക്കളെ കുറിച്ച് കോഴിക്കോട് റെയില്‍വേ എസ്ഐ ജംഷീദ് പുറമ്ബാളിയും സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഹരിയാന പോലീസിന്റെ സഹായവും തേടും. ട്രെയിന്‍ കവര്‍ച്ചാ കേസുകളിലെ പ്രതികളുടെ പട്ടിക കൈമാറാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കവര്‍ച്ചക്കാര്‍ ടിക്കറ്റെടുത്ത് യാത്രക്കാരെന്ന വ്യാജേന യാത്രചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ എട്ടിനായിരുന്നു മോഷണം. രണ്ടു തീവണ്ടികളിലെ യാത്രക്കാരില്‍നിന്നായി 15 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രവുമാണ് കവര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button