Latest NewsNewsIndia

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം: ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഉടൻ? രാമ ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് നിർമ്മാണ സഭയുടെ പ്രഥമ യോഗം ഇന്ന്

ന്യൂഡൽഹി: അയോധ്യയിലെ ശ്രീ രാംജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ഔദ്യോഗിക യോഗം ഇന്ന് നടക്കും. രാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്ര നിർമ്മാണ സഭയുടെ പ്രഥമ യോഗമാണ് ഇന്ന് നടക്കുന്നത്. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനമടക്കം പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും.

ട്രസ്റ്റ് അംഗങ്ങൾ എല്ലാവരും ഇന്നലെ തന്നെ തന്നെ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ട്രസ്റ്റിലെ പ്രഥമ അംഗമായ കെ.പരാശരന്റെ ന്യൂഡൽഹിയിൽ ഉള്ള വസതിയിൽ വെച്ച് വൈകിട്ട് അഞ്ചുമണിയോടെയായിരിക്കും യോഗം ആരംഭിക്കുക.രാം ജന്മ ഭൂമി ന്യാസ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസ് അടക്കം പലരും യോഗത്തിനെത്തും.

ALSO READ: ശബരിമലയിൽ യുവതികൾ പ്രവേശിക്കണമെന്ന നിലപാട് തന്നെയാണ് പാർട്ടിയുടേത്; കേസ് വിശാല ബെഞ്ചിന് വിട്ടത് ശരിയായില്ല; സിപിഎം കേന്ദ്ര കമ്മിറ്റി

ഏപ്രില്‍ ആദ്യവാരത്തിലാണ് രാമനവമി. ഈ ദിവസം ക്ഷേത്ര നിര്‍മാണം തുടങ്ങുന്നത് നല്ലതായിരിക്കുമെന്ന ചിന്തയാണ് ട്രസ്റ്റിലെ മിക്കവര്‍ക്കും. ബിജെപി നേതാവും ട്രസ്റ്റിലെ ദളിത് അംഗവുമായ കാമേശ്വര്‍ ചൗപാല്‍ പറഞ്ഞു. 1989ല്‍ ശിലാന്യാസ സമയത്ത് ആ ചടങ്ങില്‍ പങ്കെടുത്ത വ്യക്തിയാണ് ചൗപാല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button