Jobs & VacanciesLatest NewsNews

ബി.എസ്.എഫില്‍ തൊഴിലവസരം , അപേക്ഷ ക്ഷണിച്ചു

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ തൊഴിലവസരം. വാട്ടർ വിങ്ങിലേക്ക് ഗ്രൂപ്പ് ബി, സി ടെക്നിക്കൽ വിഭാഗത്തിൽ സബ് ഇൻസ്‌പെക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ക്ഷോപ്പ്), ഹെഡ് കോൺസ്റ്റബിൾ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ക്ഷോപ്പ്), കോൺസ്റ്റബിൾ (ക്രൂ) തസ്തികകളിലേക്ക് പുരുഷന്മാർക്ക് അപേക്ഷിക്കാം.

സബ് ഇൻസ്‌പെക്ടറിനു (മാസ്റ്റർ, എൻജിൻ ഡ്രൈവർ) സ്ടൂ അല്ലെങ്കിൽ തത്തുല്യം, കേന്ദ്ര/സംസ്ഥാന ഉൾനാടൻ ജലഗതാഗതവകുപ്പ് അനുവദിച്ച സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റുമാണ് യോഗ്യത. സബ് ഇൻസ്‌പെക്ടർ (വർക്ക് ഷോപ്പ്): മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ/മറൈൻ/ഓട്ടോമൊബൈൽ എൻജിനിയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.

ഹെഡ് കോൺസ്റ്റബിൾ (മാസ്റ്റർ): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം, സെരാംഗ് സർട്ടിഫിക്കറ്റും, ഹെഡ് കോൺസ്റ്റബിൾ (എൻജിൻ ഡ്രൈവർ): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റും,ഹെഡ് കോൺസ്റ്റബിൾ (വർക്ക്ഷോപ്പ്): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം, മോട്ടോർ മെക്കാനിക്ക്/മെഷിനിസ്റ്റ്/കാർപെന്ററി/ഇലക്‌ട്രിഷ്യൻ/എയർ കണ്ടീഷണർ ടെക്നീഷ്യൻ/ഇലക്‌ട്രോണിക്‌സ്/പ്ലമ്പിങ് ട്രേഡിൽ ഐ.ടി.ഐ. ഡിപ്ലോമയുമാണ് യോഗ്യത. കോൺസ്റ്റബിൾ (ക്രൂ): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം. 265 എച്ച്.പി.യിൽ കുറഞ്ഞ ബോട്ടിൽ ഗ്രീസർ ആയി ഒരുവർഷത്തെ പ്രവൃത്തിപരിചയം. നീന്തൽ അറിയുമെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ആകെ 317 ഒഴിവുകളുണ്ട്..

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.bsf.nic.in/

അവസാന തീയതി : മാർച്ച് 14

shortlink

Related Articles

Post Your Comments

Related Articles


Back to top button