Latest NewsKeralaNews

ഭാര്യയ്ക്കെതിരെ പരാതി നല്‍കാന്‍ എത്തി, പിന്നാലെ ഭാര്യയും; പോലീസ് സ്റ്റേഷനിലും തമ്മില്‍ തല്ല്; ചോദ്യം ചെയ്ത പോലീസുകാരെ തൂക്കിയെറിഞ്ഞ് വിമുക്തഭടന്‍, സംഭവം ഇങ്ങനെ

 പാറശാല: പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചും തൂക്കിയെറിഞ്ഞും വിമുക്ത ഭടന്‍. സ്വന്തം ഭാര്യയ്ക്കെതിരെ പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. പൊഴിയൂര്‍ സ്വദേശി ഷാന്‍വില്‍ഫ്രഡാണ്(45) പോലീസുകാരെ ആക്രമിച്ചത്. പൊഴിയൂര്‍ സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം.

ഭാര്യയ്ക്കെതിരെ പരാതി എഴുതി കൊടുക്കുന്നതിനിടയില്‍ സ്റ്റേഷനിലേയ്ക്ക് ഭാര്യ കയറിവരികയായിരുന്നു. ഇതോടെ ഇരുവരും പോലീസ് സ്റ്റേഷനില്‍ വെച്ചും തമ്മില്‍ വഴക്കായി. ഇത് കണ്ടുനിന്ന പോലീസുകാര്‍ ഉച്ചത്തില്‍ സംസാരിക്കരുതെന്ന് വിലക്കിയപ്പോഴാണ് ഇയാള്‍ പോലീസുകാരെ ആക്രമിച്ചത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ വിമുക്തഭടന്‍ തൂക്കിയെടുത്ത് നിലത്തെറിഞ്ഞു.

തടയാനെത്തിയ റൈറ്ററിനും മര്‍ദ്ദനമേറ്റു. പിന്നീട് കൂടുതല്‍ പോലീസുകാരെത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. മാനസിക വിഭാന്ത്രി കാണിച്ച ഷാനെ ആദ്യം പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെയും ഇയാള്‍ അക്രമാസക്തനായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button