Life Style

നരച്ച മുടി കറുക്കാന്‍ ഈ അടുക്കള വിദ്യ

മുടി നരയ്ക്കുന്നത് ഇപ്പോള്‍ പ്രായഭേദമില്ലാതെ പലരേയും അലട്ടുന്ന പ്രശ്നമാണ്. ചെറുപ്പക്കാരില്‍ മുതല്‍ ചിലപ്പോള്‍ കുട്ടികള്‍ക്കു വരെ. ഡൈ മുടിനര ഒഴിവാക്കാനുള്ള കൃത്രിമമാര്‍ഗമാണ്. എന്നാല്‍ പലപ്പോഴും ഇത് മറ്റു പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും.

മുടി നര ഒഴിവാക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. നമ്മുടെ അടുക്കളയില്‍ത്തന്നെ കണ്ടെത്താന്‍ സാധിയ്ക്കുന്നവ. ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

നരച്ച മുടി കറുക്കാന്‍ ഈ അടുക്കള വിദ്യ

മോരില്‍ കറിവേപ്പില ഇട്ട് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഇത് വച്ച് തല നന്നായി കഴുകുക. ഒരാഴ്ച കൊണ്ട് നരച്ച മുടിക്ക് മാറ്റം വന്നു തുടങ്ങും.ന

നരച്ച മുടി മാറ്റാനുള്ള മറ്റൊരു അടുക്കളയിലെ ചേരുവയാണ് ഉലുവ. ഉലുവ ഇട്ട വെള്ളം ഉപയോഗിച്ച് മുടി കഴുകുക.

വെളിച്ചെണ്ണയില്‍ അല്‍പം ചെറുനാരങ്ങ നീര് ചേര്‍ക്കുക. ഇത് കൊണ്ട് മുടി നന്നായി മസാജ് ചെയ്യുക. ഒരു ഹെയര്‍ തെറാപ്പിയായി ഇതിനെ കാണാം.

നരച്ച മുടിക്ക് നിങ്ങളുടെ അടുക്കളയിലെ മികച്ച മരുന്നാണ് നെയ്യ്. നെയ്യ് ഉപയോഗിച്ച് മുടി മസാജ് ചെയ്താല്‍ മാത്രം മതി.

അടുക്കളയിലെ സുഗന്ധദ്രവ്യമായ കുരുമുളകും നിങ്ങളെ സഹായിക്കും. കുരുമുളക് പൊടി തൈരില്‍ തേര്‍ക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയില്‍ ചേര്‍ക്കുക.


ഒരു പ്രകൃതിദത്തമായ വഴിയാണ് ക്യാരറ്റ് ഓയില്‍. ഇതിലേക്ക് അല്‍പം എള്ളും ചേര്‍ക്കുക. ഇത് രണ്ടും ചേര്‍ത്ത മിശ്രിതം മുടിയില്‍ തേക്കുക. 15 മിനിട്ട് ചൂടുവെള്ളം കൊണ്ട് മുടി കഴുകിയതിനുശേഷം ഈ മിശ്രിതം തേച്ചാല്‍ മതി.

സവാള നീര് മുടിയില്‍ തേയ്ക്കുന്നത് നരച്ച മുടി കറുക്കാനുള്ള നല്ലൊരു വഴിയാണ്. ഇത് ആഴ്ചയില്‍ മൂന്നുനാലു ദിവസമെങ്കിലും ചെയ്യുക.

മുടിയില്‍ ഹെന്ന ചെയ്യുന്നത് നരച്ച മുടി കറുപ്പിയ്ക്കാന്‍ ഏറെ സഹായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button