KeralaLatest NewsNews

ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

വളാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി. വെങ്ങാട് സ്വദേശി മമ്മാറന്‍ വീട്ടില്‍ ജലീല്‍ (29) ആണ് പിടിയിലായത്. വളാഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് എറണാകുത്തേക്ക് ബസ് കാത്ത് നില്‍ക്കുന്നതിനിടേയാണ് ജലീലിനെ പിടികൂടിയത്.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ 500 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ നിന്നും ബസ്സില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു കിലോ കഞ്ചാവുമായി ഇയാള്‍ ഗോപാലപുരം ചെക്ക് പോസ്റ്റില്‍ വച്ച് പാലക്കാട് എക്സൈസിന്റെ പിടിയിലായിരുന്നു. ആന്ധ്രയില്‍ നിന്നും, തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് എറണാകുളം ഭാഗങ്ങളിലെ ചില്ലറ കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് എത്തിച്ച് കൊടുക്കാറാണ് പതിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button